ETV Bharat / state

ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടുമെന്നാണ് പ്രതീക്ഷ: മന്ത്രി ആർ ബിന്ദു

സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയിൽ നിന്നു ഗവര്‍ണറെ നീക്കി കൊണ്ടുള്ള ഓര്‍ഡിനന്‍സ് കൊണ്ടു വരാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനമായതിന് പിന്നാലെയാണ് മന്ത്രി ആര്‍ ബിന്ദുവിന്‍റെ പ്രതികരണം.

Minister R bindu  Minister R bindu about the ordinance  ordinance to remove governor from chancellor  തിരുവനന്തപുരം  മന്ത്രി ആർ ബിന്ദു  R bindu  governor  ഗവര്‍ണര്‍  ആർ ബിന്ദു  ഉന്നത വിദ്യാഭ്യാസ മന്ത്രി  സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി  ചാന്‍സലര്‍ പദവിയിൽ ഗവര്‍ണറെ നീക്കി ഓര്‍ഡിനന്‍സ്  KERALA LATEST NEWS
ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടുമെന്നാണ് പ്രതീക്ഷ: മന്ത്രി ആർ ബിന്ദു
author img

By

Published : Nov 9, 2022, 1:06 PM IST

Updated : Nov 9, 2022, 1:16 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണന്നും ഇതിന്‍റെ ഭാഗമായാണ് ചാന്‍സലര്‍ പദവിയിൽ നിന്നു ഗവര്‍ണറെ മാറ്റാനുള്ള ഓര്‍ഡിനന്‍സെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. പൊതു സ്വഭാവമുള്ള സര്‍വകലാശാലകള്‍ക്ക് ഒരു ചാന്‍സലറും പ്രത്യേക സ്വഭാവമുള്ള സര്‍വകലാശാലകള്‍ക്ക് വെവ്വേറെ വൈസ് ചാന്‍സലര്‍മാരുമുണ്ടാകും.

ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടുമെന്നാണ് പ്രതീക്ഷ: മന്ത്രി ആർ ബിന്ദു

കാലിക്കറ്റ്, കേരള, കണ്ണൂര്‍, എം.ജി, സംസ്‌കൃതം, മലയാളം സര്‍വകലാശാലകള്‍ക്ക് ഒറ്റ വിസിയായിരിക്കും. കുസാറ്റ്, കെടിയു, ഡിജിറ്റല്‍ സര്‍വകലാശാലകള്‍ക്ക് പൊതു ചാന്‍സലറായിരിക്കും. ആരോഗ്യ സര്‍വകലാശാലയ്ക്കും ഫിഷറീസ് സര്‍വകലാശാലയ്ക്കും വെവ്വേറെ ചാന്‍സലറായിരിക്കും. സര്‍ക്കാരിന്‍റെ തീരുമാനം ഉദ്ദേശ ശുദ്ധിയോടെയാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

സര്‍വകലാശാലകള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകാത്ത അവസ്ഥയിലേക്ക് പോയപ്പോഴാണ് ഇത്തരത്തിലൊരു തീരുമാനം എടുക്കേണ്ടി വന്നത്. ഇടതു സര്‍ക്കാർ മികച്ച വൈസ് ചാന്‍സലര്‍മാരെ മാത്രമാണ് നിയമിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച നിയമിക്കപ്പെട്ടിട്ടുള്ള വിവിധ കമ്മിഷനുകളും ഗവര്‍ണര്‍ക്ക് ചാന്‍സലര്‍ പദവി നല്‍കരുതെന്ന് പറഞ്ഞിട്ടുണ്ട്.

വൈസ് ചാന്‍സലര്‍മാരെ കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വിശദമായ മറുപടി നിയമസഭയില്‍ നല്‍കിയിട്ടുണ്ട്. വിമര്‍ശനം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കട്ടെയെന്നും ആര്‍ ബിന്ദു പറഞ്ഞു. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കിലോ എന്ന ചോദ്യത്തിന് അദ്ദേഹം ഭരണഘടനാപരമായ ബാധ്യത നിറവേറ്റുമെന്നു തന്നെയാണ് പ്രതീക്ഷയെന്നായിരുന്നു മന്ത്രിയുടെ മറുപടി.

Last Updated : Nov 9, 2022, 1:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.