ETV Bharat / state

'ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ കുതിച്ച് ചാട്ടം ; കേരളത്തിന് ചരിത്രനേട്ടമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് - കേരളത്തിലെ വിദേശികള്‍

Kerala Tourism: 2023 ജനുവരി മുതല്‍ സെപ്‌റ്റംബര്‍ വരെ കേരളത്തിലെത്തിയ ആദ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചു. നവംബര്‍ 16ന് തലസ്ഥാനത്ത് ആദ്യ ടൂറിസം ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റ് നടക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും.

Minister PA Muhammed Riyaz About Tourism  Tourism Investors Meet  Tourism Investors Meet On November  Minister PA Muhammed Riyaz  PA Muhammed Riyaz About Tourism  Kerala First Tourism Investors Meet On November  Kerala First Tourism Investors Meet  കേരള ടൂറിസം  ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്  കേരളത്തിലെ നിക്ഷേപ സാധ്യതകൾ  ജില്ല വാര്‍ത്തകള്‍  kerala news updates  latest news in kerala  വിദേശ സഞ്ചാരികളുടെ വരവിൽ കേരളം  വിദേശ വിനോദ സഞ്ചാരി  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍
Kerala First Tourism Investors Meet On November 16th
author img

By ETV Bharat Kerala Team

Published : Nov 13, 2023, 4:28 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ആഭ്യന്തര വിനോദ സഞ്ചാരികളുടെ വരവിൽ ഈ വർഷം ജനുവരി മുതല്‍ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ചരിത്ര നേട്ടമെന്ന് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് (Minister PA Muhammed Riyaz About Tourism) കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനത്ത് എത്തുന്ന ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ 19.34 ശതമാനം വളർച്ചയുണ്ടായതായും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി പിഎ മുഹമ്മദ് റിയാസ് (Kerala Tourism).

ആഭ്യന്തര ടൂറിസം ശക്തമായപ്പോൾ മാത്രം ടൂറിസം മേഖലയിൽ നിന്നുള്ള വരുമാനം 35,000 കോടിയായി വർധിച്ചിട്ടുണ്ട്. ഇതേ തുടർന്ന് സംസ്ഥാനത്തെ ആദ്യ ടൂറിസം ഇൻവെസ്റ്റേഴ്‌സ്‌ മീറ്റ് നവംബർ 16ന് തിരുവനന്തപുരത്ത് നടത്തുമെന്ന് മന്ത്രി അറിയിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് ഹയാത്ത് റീജൻസിയിലാണ് ടൂറിസം ഇൻവെസ്റ്റേഴ്‌സ്‌ മീറ്റ് നടക്കുക. പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും (Tourism Investors Meet 2023).

'കേരളത്തിലെ നിക്ഷേപ സാധ്യതകൾ' എന്ന വിഷയത്തിൽ പ്രോജക്‌ട്‌ അവതരണവും 'ടൂറിസം നിക്ഷേപം; മുന്നോട്ടുള്ള വഴികൾ' എന്ന വിഷയത്തിൽ പാനൽ ചർച്ചയും നടക്കും. സർക്കാർ ഭൂമി ഉള്ള സ്ഥലങ്ങളിൽ അവ പാട്ടത്തിന് നൽകി ടൂറിസം പ്രോജക്‌ട്‌ നടത്തും (PA Muhammad Riyas Tourism minister).

സ്വകാര്യ ഭൂമിയിൽ സംരംഭകർക്ക് ടൂറിസം മേഖല ഉപയോഗപ്പെടുത്താൻ അവസരം ഒരുക്കും. കേരളത്തിലെ പ്രശസ്‌ത ടൂറിസം കേന്ദ്രങ്ങൾ നവീന ടൂറിസം ഉത്‌പന്നങ്ങള്‍ എന്നിവ നിക്ഷേപകർക്ക് മുന്നിൽ വയ്ക്കുകയാണ് ഇതിന്‍റെ ലക്ഷ്യമെന്നും കൊവിഡാനന്തര കേരളത്തിന്‍റെ മുന്നോട്ടുള്ള യാത്രയ്ക്ക് ടൂറിസം മീറ്റ് ആക്കം കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അതേസമയം ഈ വർഷം ആദ്യ 9 മാസത്തിൽ 159.69 ലക്ഷം ആഭ്യന്തര സഞ്ചാരികളാണ് സംസ്ഥാനം സന്ദർശിച്ചതെന്നും കഴിഞ്ഞ വർഷം ഇത് 133.81 ലക്ഷമായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. 25.8 ലക്ഷം സന്ദർശകരാണ് ഈ വർഷം വർധിച്ചത്.

എറണാകുളം ജില്ലയിലാണ് ആഭ്യന്തര സഞ്ചാരികൾ ഏറ്റവും അധികം എത്തിയത്. 33,18,391 പേരാണ് എറണാകുളത്ത് എത്തിയത്. ഇടുക്കിയിൽ 26,61,934, തിരുവനന്തപുരത്ത് 25,61,787, തൃശൂർ 18,22,020, വയനാട് 12,87,166 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകൾ.

ഈ വർഷം ആഭ്യന്തര സഞ്ചാരികളുടെ വരവിൽ സംസ്ഥാനം സർവകാല റെക്കോഡ് നേടുമെന്നും മന്ത്രി പറഞ്ഞു. അതേ സമയം സെപ്റ്റംബർ വരെ വിദേശ വിനോദ സഞ്ചാരികളുടെ വരവിലും കേരളം വർധനവ് രേഖപ്പെടുത്തി. 4,47,327 വിദേശ വിനോദ സഞ്ചാരികളാണ് ഇക്കാലയളവിൽ സംസ്ഥാനം സന്ദർശിച്ചതെന്നും കഴിഞ്ഞ വർഷം ഇത് 2,06,85‌2 എന്ന നിലയിലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

116.25 ശതമാനത്തിന്‍റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. വിദേശ സഞ്ചാരികളുടെ വരവിൽ കേരളം കൊവിഡിന് മുൻപത്തെ സ്ഥിതിയിലേക്കുള്ള തിരിച്ചു വരവിൻ്റെ പാതയിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

also read: ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാർഡ് കേരളത്തിന് ; അന്തർദേശീയ അംഗീകാര നിറവിൽ സംസ്ഥാനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.