ETV Bharat / state

'പ്രചാരവേല നിഷേധാത്മകം' ; സര്‍ക്കാരിന്‍റെ സംരംഭക പദ്ധതിയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്ന് വ്യവസായ മന്ത്രി പി രാജീവ് - നിയമസഭ

സംസ്ഥാന സര്‍ക്കാരിന്‍റെ സംരംഭക വര്‍ഷം പദ്ധതിയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന് വ്യവസായ മന്ത്രി പി രാജീവ്. പദ്ധതിയില്‍ വീഴ്‌ച ഉണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നും മന്ത്രി പി രാജീവ് നിയമസഭയില്‍ വ്യക്തമാക്കി

Entrepreneurship Scheme of Govt  Minister P Rajeev  allegations on Entrepreneurship Scheme  സംരംഭക പദ്ധതിയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍  സര്‍ക്കാരിന്‍റെ സംരംഭക പദ്ധതി  സംരംഭക വര്‍ഷം പദ്ധതി  സംരംഭക വര്‍ഷം  വ്യവസായ മന്ത്രി പി രാജീവ്  മന്ത്രി പി രാജീവ്  നിയമസഭ  നിയമസഭയിലെ ചോദ്യോത്തര വേള
പി രാജീവ്
author img

By

Published : Mar 6, 2023, 10:25 AM IST

Updated : Mar 6, 2023, 11:55 AM IST

മന്ത്രി പി രാജീവ് പ്രതികരിക്കുന്നു

തിരുവനന്തപുരം : ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനുള്ള സംസ്ഥാന സർക്കാരിന്‍റെ 'സംരംഭക വർഷം' പദ്ധതിയെ തകർക്കാൻ ഒറ്റപ്പെട്ട ശ്രമമുണ്ടായെന്ന് വ്യവസായ മന്ത്രി പി രാജീവ്‌. പദ്ധതിയിൽ വീഴ്‌ചകള്‍ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി നിയമസഭയിലെ ചോദ്യോത്തര വേളയിൽ വ്യക്തമാക്കി. പദ്ധതി ആകെ പ്രശ്‌നമാണെന്ന തരത്തില്‍ നടക്കുന്ന പ്രചാര വേലകൾ നിഷേധാത്മകമാണ്.

കേരളത്തിൽ സംരംഭങ്ങൾ സാധ്യമാകും. അതിന് ഒറ്റക്കെട്ടായി നിൽക്കുകയാണ് വേണ്ടത്. കേരളത്തിൽ വ്യവസായ വളർച്ചാനിരക്ക് 17.3 ശതമാനം ആയി. മാർച്ച് ഒന്ന് വരെ 1,34,558 പുതിയ സംരംഭങ്ങൾ തുടങ്ങി. 2,88,769 തൊഴിൽ അവസരങ്ങള്‍ സൃഷ്‌ടിച്ചു.

ലക്ഷ്യമിട്ടതിനേക്കാൾ നേട്ടം സർക്കാർ കൈവരിച്ചു. മികച്ച വ്യവസായ അന്തരീക്ഷം സൃഷ്‌ടിക്കാൻ ആണ് സർക്കാർ ശ്രമിക്കുന്നത്. കണക്കുകളിൽ വീഴ്‌ചകൾ ഉണ്ടെങ്കിൽ പരിശോധിക്കും. ക്രിയാത്മക വിമർശനങ്ങൾ സ്വാഗതം ചെയ്യും.

വ്യവസായങ്ങൾക്ക് ഇനി ഉണ്ടാകുന്ന പ്രതിസന്ധി വിപണനമാണ്. ഉത്‌പന്നങ്ങൾ വിൽക്കാൻ കഴിയേണ്ടതുണ്ട്. വിപണനത്തിനുള്ള സൗകര്യം സർക്കാർ ഒരുക്കും. നിലവിൽ ഓൺലൈൻ വഴി വിൽക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വിപണനത്തിനായി വലിയ എക്‌സിബിഷനുകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇക്കണോമിക്ക് റിവ്യൂ പ്രകാരം വ്യവസായ മേഖലയിലെ വളർച്ചാനിരക്ക് 17.3 ശതമാനവും ഉത്പന്ന നിർമാണ മേഖലയിലെ വളർച്ചാനിരക്ക് 18.9 ശതമാനവും ആണ്. പുതിയ സംരംഭങ്ങളുടെ രൂപീകരണത്തിനും നിലവിലുള്ള സംരംഭങ്ങളുടെ വളർച്ചയ്ക്കും അനുയോജ്യമായ മികച്ച വ്യവസായ അന്തരീക്ഷം സൃഷ്‌ടിക്കുക എന്നതാണ് സംരംഭക വർഷം പദ്ധതിയുടെ ലക്ഷ്യം. വിരലില്‍ എണ്ണാവുന്ന ചില സംരംഭങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് പദ്ധതിക്കെതിരെ പ്രചാരണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

വനിതകള്‍ക്കും പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കും മുന്‍ഗണന : സൂക്ഷ്‌മ ചെറുകിട ഇടത്തരം വ്യവസായ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളിൽ പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്കും വനിതകൾക്കും കൂടുതൽ പ്രാധാന്യം നൽകാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തിങ്കൾ ബുധൻ ദിവസങ്ങളിൽ ഹെൽപ്പ് ഡെസ്ക് വഴിയുള്ള ഇന്‍റേണിന്‍റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.

സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി മാർച്ച് ഒന്നുവരെയുള്ള കണക്ക് പ്രകാരം 1,34,558 പുതിയ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതുവഴി സംസ്ഥാനത്തെ 8039.27 കോടി രൂപയുടെ നിക്ഷേപവും 288,769 പുതിയ തൊഴിലവസരങ്ങളും സൃഷ്‌ടിക്കപ്പെട്ടു. പദ്ധതി ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ നേട്ടം കൈവരിക്കാൻ സാധിച്ചു. വ്യവസായ വികസനം അസാധ്യമാക്കുന്നതിന് നിക്ഷേപകരെ പിന്തിരിപ്പിക്കാൻ ഒറ്റപ്പെട്ട ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എന്നാൽ വ്യക്തികള്‍ തുടങ്ങിയ സംരംഭങ്ങള്‍ പോലും സര്‍ക്കാരിന്‍റെ നേട്ടമായി കാണിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഭയിൽ പറഞ്ഞു. ഇതിനെയാണ് പ്രതിപക്ഷം ചോദ്യം ചെയ്തതെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ആരംഭിച്ചു എന്ന് ഞങ്ങള്‍ അവകാശവാദം ഉന്നയിക്കുന്നില്ലെന്ന് മന്ത്രി മറുപടി നല്‍കി. ഹോമിയോ ക്ലിനിക്ക് എന്തിന് ഉള്‍പ്പെടുത്തിയെന്ന് എന്‍ ഷംസുദ്ദീന്‍ എംഎല്‍എയും ചോദിച്ചു.

Last Updated : Mar 6, 2023, 11:55 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.