തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ കൊടുത്ത പരാതിയില്‍ വിജിലന്‍സ് കാണിക്കുന്ന അലസതയ്‌ക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. പിവി എന്നത് പിണറായി വിജയന്‍ അല്ല എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്. സിഎംആര്‍എല്‍ കമ്പനി ആകെ 90 കോടി സംഭാവന കൊടുത്തിട്ടുണ്ട് (Monthly Quota Case).
എന്നാല്‍ ഈ വിഷയത്തില്‍ പരാതി കൊടുത്തിട്ട് രണ്ടര മാസമായിട്ടും വിജിലന്‍സിന്‍റെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി (Mathew Kuzhalnadan Against Pinarayi Vijayan).3 വര്‍ഷത്തോളം സിഎംആര്‍എല്ലിന് മണല്‍ ഖനനം ചെയ്യാന്‍ എല്ലാ നിയമങ്ങളും മാറ്റി. കരിമണല്‍ ലഭിക്കാന്‍ വഴി ഒരുക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ 2018 ല്‍ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി യോഗമാണ്.
മാസപ്പടിക്കും മുഖ്യമന്ത്രി പിണറായി വിജയനും ഇടയിലെ ബന്ധം കൊല്ലം തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനമാണ്. മുഖ്യമന്ത്രിക്കും മകള്‍ക്കും സിഎംആര്‍എല്‍ പണം നല്‍കിയത് തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനത്തിന് സഹായം കിട്ടാനാണെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു (Mathew Kuzhalnadan Against Veena Vijayan)