ETV Bharat / state

മാനസിക വെല്ലുവിളിയുള്ള വയോധികനെ മർദിച്ച കേസ്: പ്രതി പിടിയിൽ - തിരുവനന്തപുരം വാർത്തകൾ

വട്ടപ്പാറ മൊട്ടമൂട് സ്വദേശി ദേവകുമാറിനെ (60) ആക്രമിച്ച കേസിലെ പ്രതി വാഹിദിനെ പൊലീസ് പിടികൂടി.

വട്ടപ്പാറ മൊട്ടമൂട്  വട്ടപ്പാറ  മാനസിക വെല്ലുവിളിയുള്ള വയോധികനെ മർദിച്ച കേസ്  ചുമട്ടുതൊഴിലാളി  വയോധികനെ മർദിച്ച കേസ്  വയോധികനെ മർദിച്ച കേസിൽ ഒരാൾ പിടിയിൽ  man arrested for assaulting old man  man arrested for assaulting case  old man attacked by youth  thiruvananthapuram crime news  തിരുവനന്തപുരം വാർത്തകൾ  വയോധികന് മർദനം
വയോധികനെ മർദിച്ച കേസ്
author img

By

Published : Feb 16, 2023, 9:10 AM IST

തിരുവനന്തപുരം: വട്ടപ്പാറ കന്യാകുളങ്ങരയിൽ മാനസിക വെല്ലുവിളിയുള്ള വയോധികനെ മർദിച്ച കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. കൊഞ്ചിറ പെരുങ്കൂര്‍ മരുതൻകോട് സ്വദേശി വാഹിദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. വട്ടപ്പാറ മൊട്ടമൂട് സ്വദേശി 60കാരനായ ദേവകുമാറിനെയാണ് വാഹിദ് വടികൊണ്ട് ക്രൂരമായി മർദിച്ചത്.

ചൊവ്വാഴ്‌ച രാവിലെ പത്തരയോടെയാണ് കേസിനാസ്‌പദമായ സംഭവം. ആക്രമണം നടക്കുമ്പോൾ വാഹിദ് മദ്യലഹരിയിലായിരുന്നു. കന്യാകുളങ്ങര ജുമാമസ്‌ജിദിന് മുന്നിലാണ് സംഭവം. ദേവകുമാർ ബഹളമുണ്ടാക്കിയെന്നാരോപിച്ചായിരുന്നു മർദനം.

വടികൊണ്ട് ദേവകുമാറിന്‍റെ കൈകളിലും കാലിലും തലയിലും ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ദേവകുമാറിന്‍റെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. തുടർന്ന് കന്യാകുളങ്ങര മാര്‍ക്കറ്റിനു സമീപത്തുവച്ച് ഇന്നലെയാണ് വാഹിദിനെ പിടികൂടിയത്.

ആക്രമണ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. വാഹിദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഭിന്നശേഷിക്കാരനെതിരായ അതിക്രമം, ദേഹോപദ്രവം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. കുറെ വർഷങ്ങളായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണ് ദേവകുമാർ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.