തിരുവനന്തപുരം : സംസ്ഥാനത്ത് 28 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫില്‍ നിന്ന് ആറ് സീറ്റുകള്‍ പിടിച്ചെടുത്ത് യുഡിഎഫ്. ബിജെപിയും ഒരു സീറ്റ് പിടിച്ചെടുത്തതോടെ ഇടത് മുന്നണിയ്‌ക്ക് ഏഴ് സീറ്റ് നഷ്‌ടമായി. 14 സീറ്റുകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തി.
28 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ 14 വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. 8 ഇടങ്ങളില്‍ യു ഡി എഫ് സ്ഥാനാര്‍ഥികള്‍ ജയിച്ചപ്പോള്‍ 3 വാര്‍ഡുകളില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥികളും വിജയിച്ചു. 2 ഇടത്ത് എന്‍ ഡി എ സ്ഥാനാര്‍ഥികളും ഒരിടത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയും വിജയിച്ചു.
കൊല്ലം കോര്‍പറേഷനിലെ മീനത്തുചേരി വാര്‍ഡ് സിപിഎമ്മില്‍ നിന്ന് ആര്‍എസ്‌പി പിടിച്ചെടുത്തു. കോട്ടയം കടപ്ലാമറ്റം പഞ്ചായത്തിലെ 12ാം വാര്‍ഡ് കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് യുഡിഎഫ് സ്വതന്ത്രന്‍ പിടിച്ചെടുത്തു. കോഴിക്കോട് ചെറുവണ്ണൂരിലെ 15ാം വാര്‍ഡ്, സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ പാളാക്കര വാര്‍ഡ്, തൃത്താല പഞ്ചായത്തിലെ വരണ്ടു കുറ്റികടവ് വാര്‍ഡ് , തിരുനാവായ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് എന്നിവയും യുഡിഎഫ് എല്‍ഡിഎഫില്‍ നിന്നും പിടിച്ചിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ അമ്പാട്ടുഭാഗം വാര്‍ഡാണ് സിപിഎമ്മില്‍ നിന്ന് ബിജെപി പിടിച്ചെടുത്തത്. തിരുവനന്തപുരം കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്തിലെ നിലയ്ക്കാമുക്ക് വാര്‍ഡാണ് കോണ്‍ഗ്രസില്‍ നിന്ന് സിപിഎം പിടിച്ചെടുത്തത്. കോട്ടയം എരുമേലി പഞ്ചായത്തില്‍ ഭരണമാറ്റത്തിനും ഉപതെരഞ്ഞെടുപ്പ് കാരണമായേക്കും.
23 അംഗ പഞ്ചായത്തില്‍ യുഡിഎഫിലെ ഒരംഗത്തിന്‍റെ പിന്തുണയിലാണ് എല്‍ഡിഎഫ് ഭരണം പിടിച്ചത്. ഇടഞ്ഞ് നിന്നിരുന്ന അംഗം ഇപ്പോള്‍ യുഡിഎഫുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തോടെ 23 അംഗ പഞ്ചായത്ത് ഭരണ സമിതിയില്‍ യുഡിഎഫിന്‍റെ അംഗബലം 12 ആയിട്ടുണ്ട്.
ഉപതെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ:
ജില്ല | തദ്ദേശ സ്ഥാപനം/ സ്ഥാനാര്‍ഥിയുടെ പേര് | വാര്‍ഡ്/ ഭൂരിപക്ഷം | സിറ്റിങ് സീറ്റ് | നിലവിലെ വിജയി |
തിരുവനന്തപുരം | കടയ്‌ക്കാവൂര്‍ ബീന രാജീവ് | നിലയ്‌ക്കാമുക്ക് 132 | യുഡിഎഫ് | എല്‍ഡിഎഫ് |
കൊല്ലം | വിളക്കുടി എന്‍.അനില്‍കുമാര്‍ | കുന്നിക്കോട് വടക്ക് 241 | എല്‍ഡിഎഫ് | എല്‍ഡിഎഫ് |
കൊല്ലം | ഇടമുളക്കല്‍ അനില്‍കുമാര്‍.പി | തേവര്‍തോട്ടം 262 | എല്‍ഡിഎഫ് | എല്‍ഡിഎഫ് |
കൊല്ലം | മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ദീപു ഗംഗാധരന്‍ | മീനത്തുചേരി 634 | എല്‍ഡിഎഫ് | യുഡിഎഫ് |
പത്തനംതിട്ട | കല്ലൂപ്പാറ രാമചന്ദ്രന്‍ | അമ്പാട്ടുഭാഗം 93 | എല്‍ഡിഎഫ് | ബിജെപി |
ആലപ്പുഴ | തണ്ണീര്‍മുക്കം വി.പി.ബിനു | തണ്ണീര്‍മുക്കം 83 | ബിജെപി | ബിജെപി |
ആലപ്പുഴ | എടത്വ വിനീത ജോസഫ് | തായങ്കരിവെസ്റ്റ് 71 | എല്‍ഡിഎഫ് | യുഡിഎഫ് |
കോട്ടയം | എരുമേലി അനിത സന്തോഷ് | ഒഴക്കനാട് 232 | യുഡിഎഫ് | യുഡിഎഫ് |
കോട്ടയം | പാറത്തോട് ജോസിന അന്ന ജോസ് | ഇടക്കുന്നം 232 | യുഡിഎഫ് | യുഡിഎഫ് |
കോട്ടയം | കടപ്ലാമറ്റം ഷിബു | വയല ടൗണ്‍ 282 | എല്‍ഡിഎഫ് | യുഡിഎഫ് |
കോട്ടയം | വെളിയന്നൂര്‍ അനുപ്രിയ സോമന്‍ | പൂവക്കുളം 126 | എല്‍ഡിഎഫ് | എല്‍ഡിഎഫ് |
എറണാകുളം | പോത്താനിക്കാട് സാബു മാധവന്‍ | പൂവക്കുളം 126 | എല്‍ഡിഎഫ് | എല്‍ഡിഎഫ് |
തൃശൂര്‍ | തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് കല ടീച്ചര്‍ | തളിക്കുളം 66 | എല്‍ഡിഎഫ് | എല്‍ഡിഎഫ് |
തൃശൂര്‍ | കടങ്ങോട് എം.കെ.ശശിധരന്‍ | ചിറ്റിലങ്ങാട് 234 | എല്‍ഡിഎഫ് | എല്‍ഡിഎഫ് |
പാലക്കാട് | ആനക്കര പി.ബഷീര്‍ | മലമക്കാവ് 234 | എല്‍ഡിഎഫ് | എല്‍ഡിഎഫ് |
പാലക്കാട് | കടമ്പഴിപ്പുറം കുളക്കുഴി ബാബുരാജ് | പാട്ടിമല 51 | എല്‍ഡിഎഫ് | എല്‍ഡിഎഫ് |
പാലക്കാട് | തൃത്താല പി.വി മുഹമ്മദലി | വരണ്ടുകുറ്റികടവ് 256 | എല്‍ഡിഎഫ് | യുഡിഎഫ് |
പാലക്കാട് | വെള്ളിനേഴി പി.ആര്‍ സുധ | കാന്തളളൂര്‍ 392 | എല്‍ഡിഎഫ് | എല്‍ഡിഎഫ് |
പാലക്കാട് | പാലക്കാട് ജില്ല പഞ്ചായത്ത് അലി പി.എം | ആലത്തൂര്‍ 7794 | എല്‍ഡിഎഫ് | എല്‍ഡിഎഫ് |
മലപ്പുറം | അബ്‌ദുറഹ്‌മാന്‍ നഗര്‍ ഫിര്‍ദൗസ് | കുന്നംപുറം 670 | യുഡിഎഫ് | യുഡിഎഫ് |
മലപ്പുറം | കരുളായി സുന്ദരന്‍ കരുവാടന്‍ | ചക്കിട്ടാമല 68 | യുഡിഎഫ് | യുഡിഎഫ് |
മലപ്പുറം | തിരുനാവായ സോളമന്‍ വിക്‌ടര്‍ | അഴകത്തുതളം 143 | സ്വതന്ത്രന്‍ | സ്വതന്ത്രന്‍ |
മലപ്പുറം | ഊരകം സമീറ | കുടലികുണ്ട് 353 | യുഡിഎഫ് | യുഡിഎഫ് |
കോഴിക്കോട് | ചെറുവണ്ണൂര്‍ മുംതാസ്.പി | കക്കറമുക്ക് 168 | എല്‍ഡിഎഫ് | യുഡിഎഫ് |
വയനാട് | സുല്‍ത്താന്‍ബത്തേരി മുന്‍സിപ്പാലിറ്റി പ്രമോദ് കെ.എസ് | പാളാക്കര 204 | എല്‍ഡിഎഫ് | യുഡിഎഫ് |
കണ്ണൂര്‍ | ശ്രീകണ്ഠാപുരം മുന്‍സിപ്പാലിറ്റി കെ.സി അജിത | കോട്ടൂര്‍ 189 | എല്‍ഡിഎഫ് | എല്‍ഡിഎഫ് |
കണ്ണൂര്‍ | പേരാവൂര്‍ രഗിലാഷ്.ടി | മേല്‍മുരിങ്ങോടി 146 | എല്‍ഡിഎഫ് | എല്‍ഡിഎഫ് |
കണ്ണൂര്‍ | മയ്യില്‍ ഇ.പി രാജന്‍ | വള്ളിയോട്ട് 301 | എല്‍ഡിഎഫ് | എല്‍ഡിഎഫ് |