ETV Bharat / state

തദ്ദേശ ഭരണ തെരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടികയെ ചൊല്ലിയുള്ള തര്‍ക്കം നിയമ പോരാട്ടത്തിലേക്ക്

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് യുഡിഎഫിന്‍റെയും എല്‍ഡിഎഫിന്‍റെയും ആവശ്യം. എന്നാല്‍ ഈ ആവശ്യം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി

തദ്ദേശ ഭരണ തെരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടികയെ ചൊല്ലി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറും യു.ഡി.എഫും നിയമ പോരാട്ടത്തിലേക്ക്
തദ്ദേശ ഭരണ തെരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടികയെ ചൊല്ലി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറും യു.ഡി.എഫും നിയമ പോരാട്ടത്തിലേക്ക്
author img

By

Published : Jan 14, 2020, 7:38 PM IST

തിരുവനന്തപുരം: ഈ വര്‍ഷം ഓഗസ്റ്റ്-സെപ്തംബര്‍ മാസത്തോടെ നടക്കുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയെ ചൊല്ലി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറും യുഡിഎഫും നിയമ പോരാട്ടത്തിലേക്ക്. 2015 ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയുമായി മുന്നോട്ട് പോകാനുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍റെ തീരുമാനമാണ് ഇരു വിഭാഗങ്ങളും തമ്മിലുള്ള നിയമ പോരാട്ടത്തിന് കളമൊരുക്കുന്നത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് യുഡിഎഫിന്‍റെ ആവശ്യം. ഇതേ ആവശ്യമാണ് എല്‍ഡിഎഫും ഉന്നയിക്കുന്നത്. എന്നാല്‍ ഈ ആവശ്യം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി.

2019 ലെ വോട്ടര്‍ പട്ടിക ഉപയോഗിച്ചാല്‍ 10 കോടി രൂപയിലേറെ ചിലവാകും എന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍ ചൂണ്ടിക്കാട്ടുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ മൂന്ന് വാര്‍ഡുകള്‍ വരെ ചേര്‍ന്നതാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഒരു ബൂത്ത്. ഇതില്‍ നിന്ന് വാര്‍ഡ് അടിസ്ഥാനത്തിലേക്ക് മാറാന്‍ ഉദ്യോഗസ്ഥരെ നിയോഗിക്കണം. ഇതിന് വന്‍ ചിലവ് വരുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയതോടെയാണ് തദ്ദേശഭരണ തെരഞ്ഞെടുപ്പ് നടപടികള്‍ നിയമകുരുക്കിലേക്ക് കടക്കാന്‍ സാധ്യതയേറിയത്.

Intro:ഇക്കൊല്ലം ആഗസ്റ്റ് -സെപ്തംബര്‍ മാസത്തോടെ നടക്കുന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയെ ചൊല്ലി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറും യു.ഡി.എഫും നിയമ പോരാട്ടത്തിലേക്ക്. 2015ലെ തദ്ദേശഭരണ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയുമായി മുന്നോട്ടു പോകാനുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്റെ തീരുമാനമാണ് ഇരു വിഭാഗങ്ങളും തമ്മിലുള്ള നിയമ പോരാട്ടത്തിന് കളമൊരുക്കുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് യു.ഡി.എഫിന്റെ ആവശ്യം. ഇതേ ആവശ്യമാണ് എല്‍.ഡി.എഫും ഉന്നയിക്കുന്നത്. എന്നാല്‍ ഈ ആവശ്യം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. 2019ലെ വോട്ടര്‍ പട്ടിക ഉപയോഗിച്ചാല്‍ 10 കോടി രൂപയിലേറെ ചിലവാകും എന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍ ചൂണ്ടിക്കാട്ടുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ മൂന്ന് വാര്‍ഡുകള്‍ വരെ ചേര്‍ന്നതാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഒരു ബൂത്ത്. ഇതില്‍ നിന്ന് വാര്‍ഡ് അടിസ്ഥാനത്തിലേക്കു മാറാന്‍ ഉദ്യോഗസ്ഥരെ നിയോഗിക്കണം. ഇതിനു വന്‍ ചിലവ് വരുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഈ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയതോടെയാണ് തദ്ദേശഭരണ തിരഞ്ഞെടുപ്പ് നടപടികള്‍ നിയമകുരുക്കിലേക്ക് കടക്കാന്‍ സാധ്യതയേറിയത്.
Body:ഇക്കൊല്ലം ആഗസ്റ്റ് -സെപ്തംബര്‍ മാസത്തോടെ നടക്കുന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയെ ചൊല്ലി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറും യു.ഡി.എഫും നിയമ പോരാട്ടത്തിലേക്ക്. 2015ലെ തദ്ദേശഭരണ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയുമായി മുന്നോട്ടു പോകാനുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്റെ തീരുമാനമാണ് ഇരു വിഭാഗങ്ങളും തമ്മിലുള്ള നിയമ പോരാട്ടത്തിന് കളമൊരുക്കുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് യു.ഡി.എഫിന്റെ ആവശ്യം. ഇതേ ആവശ്യമാണ് എല്‍.ഡി.എഫും ഉന്നയിക്കുന്നത്. എന്നാല്‍ ഈ ആവശ്യം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. 2019ലെ വോട്ടര്‍ പട്ടിക ഉപയോഗിച്ചാല്‍ 10 കോടി രൂപയിലേറെ ചിലവാകും എന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍ ചൂണ്ടിക്കാട്ടുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ മൂന്ന് വാര്‍ഡുകള്‍ വരെ ചേര്‍ന്നതാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഒരു ബൂത്ത്. ഇതില്‍ നിന്ന് വാര്‍ഡ് അടിസ്ഥാനത്തിലേക്കു മാറാന്‍ ഉദ്യോഗസ്ഥരെ നിയോഗിക്കണം. ഇതിനു വന്‍ ചിലവ് വരുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഈ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയതോടെയാണ് തദ്ദേശഭരണ തിരഞ്ഞെടുപ്പ് നടപടികള്‍ നിയമകുരുക്കിലേക്ക് കടക്കാന്‍ സാധ്യതയേറിയത്.
Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.