ETV Bharat / state

KSRTC Travel Card Issues | ട്രാവൽ കാർഡുമായി കെഎസ്ആർടിസിയില്‍ കയറുന്നവർ അറിയാൻ... കയ്യില്‍ കാശില്ലെങ്കില്‍ പണി പാളും

KSRTC Travel Card Users Facing Crisis | അടുത്തിടെ ഇടിഎം മെഷീനുകൾ വ്യാപകമായി തകരാറിലായിരുന്നു. ഇതിന് പിന്നാലെയാണ് ട്രാവൽ കാർഡ് ഉപയോഗവും പ്രതിസന്ധിയിലായത്. ഇടിഎം മെഷീനുകൾ തകരാറിലായതോടെ ഇപ്പോൾ പഴയ ടിക്കറ്റ് റാക്കുകൾ ആണ് ഉപയോഗിക്കുന്നത്.

Etv Bharat KSRTC Travel Card  KSRTC Travel Card Issues  KSRTC Travel Card Not Working  KSRTC Ticketing  Kerala Bus Travel Cards  KSRTC Travel Card Users Facing Crisis  കെഎസ്ആർടിസി സ്‌മാർട്ട് ട്രാവൽ കാർഡ്  കെഎസ്ആർടിസി ട്രാവൽ കാർഡ്  കെഎസ്ആർടിസി ഇടിഎം  കെഎസ്ആർടിസി പ്രതിസന്ധി
KSRTC Travel Card Not Working- Users Facing Crisis
author img

By ETV Bharat Kerala Team

Published : Oct 9, 2023, 4:19 PM IST

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ സ്‌മാർട്ട് ട്രാവൽ കാർഡ് (KSRTC Smart Travel Card) ഉപയോഗിച്ച് യാത്ര ചെയ്യുന്നവരാണോ?.. ആണെങ്കിൽ ഇനി മുതൽ ബസിൽ കയറുന്നതിന് മുൻപ് ട്രാവൽ കാർഡിനൊപ്പം കാശും കയ്യിൽ കരുതിയില്ലെങ്കിൽ എട്ടിൻ്റെ പണി കിട്ടും. ചില ടിക്കറ്റ് മെഷീനുകളില്‍ (Electronic Ticket Machine) സാങ്കേതിക തകരാറുകൾ മൂലം ട്രാവൽ കാർഡ് പ്രവർത്തിക്കുന്നില്ല. ഇതോടൊപ്പം ഇടിഎം (ETM) മെഷീനിൻ്റെ ചാർജ് തീരുന്നതും സിഗ്നൽ തകരാറുമെല്ലാം ട്രാവൽ കാർഡ് സംവിധാനത്തെ പ്രതികൂലമായി ബാധിക്കുകയാണ് (KSRTC Travel Card Issues- Users Facing Crisis).

അടുത്തിടെ ഇടിഎം മെഷീനുകൾ വ്യാപകമായി തകരാറിലായിരുന്നു. ഇതിന് പിന്നാലെയാണ് ട്രാവൽ കാർഡ് ഉപയോഗവും പ്രതിസന്ധിയിലായത്. ട്രാവൽ കാർഡ് ഇടിഎം മെഷീനിൽ സ്വൈപ്പ് ചെയ്‌താണ് പണമിടപാട് നടത്തുന്നത്. ഇടിഎം മെഷീനുകൾ തകരാറിലായതോടെ ഇപ്പോൾ പഴയ ടിക്കറ്റ് റാക്കുകൾ ആണ് ഉപയോഗിക്കുന്നത്.

എടിഎം കാർഡ് മാതൃകയിലുള്ള ട്രാവൽ കാർഡിന് ചെറിയ ചുളിവുണ്ടായാൽ പോലും ഇടിഎം മെഷീനിൽ റീഡാകാറില്ല. ഇതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. ഇതേ തുടർന്ന് യാത്രക്കാരുടെ വ്യാപക പരാതിയും ഉയരുകയാണ്. കെഎസ്ആർടിസിക്ക് ഇടിഎം മെഷീൻ നൽകുന്ന ബെംഗളൂരു ആസ്ഥാനമായ മൈക്രോ എഫ് എക്‌സ് (Micro FX) എന്ന കമ്പനിയാണ് ട്രാവൽ കാർഡുകളും നൽകിയത്. ആർഎഫ്ഐഡി (റേഡിയോ - ഫ്രീക്വൻഡി ഐഡൻ്റിഫിക്കേഷൻ) സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സുരക്ഷ സംവിധാനങ്ങളോടുകൂടിയ ട്രാവൽ കാർഡാണ് കെഎസ്ആർടിസി പുറത്തിറക്കിയിരിക്കുന്നത്.

Also Read: ട്രാവൽ കാർഡ് കാമ്പയിനുമായി കെഎസ്ആർടിസി; റീചാർജ് ചെയ്യാം 50 രൂപ മുതല്‍ 2,000 വരെ

തിരുവനന്തപുരം ജില്ലയില്‍ സർവീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചർ, ഓർഡിനറി, സിറ്റി സർക്കുലർ, സിറ്റി ഷട്ടിൽ, സിറ്റി റേഡിയൽ, ഫീഡർ സർവീസ് എന്നിവയിലാണ് ട്രാവൽ കാർഡ് സംവിധാനം വഴി ടിക്കറ്റെടുക്കാന്‍ സൗകര്യമുള്ളത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 6 നാണ് കെഎസ്ആർടിസി ട്രാവൽ കാർഡ് പുറത്തിറക്കിയത്. ട്രാവൽ കാർഡിൽ പരമാവധി 2000 രൂപ വരെ ചാർജ് ചെയ്യാം.

250 രൂപയിൽ കൂടുതൽ തുകയ്ക്ക് ചാർജ് ചെയ്യുന്നവർക്ക് 10 ശതമാനം അധികം മൂല്യം ലഭിക്കും എന്നതും പ്രത്യേകതയായിരുന്നു. നിലവിൽ ട്രാവൽ കാർഡ് പ്രവർത്തനക്ഷമം അല്ലെങ്കിൽ കെഎസ്ആർടിസിയുടെ ഐടി വിഭാഗം പരിശോധിച്ച ശേഷം മൂന്നാഴ്‌ചക്ക് ശേഷം കാർഡ് മാറ്റി നൽകുന്നതാണ് പതിവ്. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാന്‍ ആൻഡ്രോയ്‌ഡ് സംവിധാനമുളള പുതിയ ഇടിഎം മെഷീൻ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് കെഎസ്ആർടിസി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.