ETV Bharat / state

മുഖ്യമന്ത്രിക്കെതിരായ രാജ്യദ്രോഹ പരാമർശം കേരള ചരിത്രത്തിൽ ആദ്യമെന്ന് മുല്ലപ്പള്ളി

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തെക്കുറിച്ച് സംസാരിക്കവെയാണ് കെപിസിസി പ്രസിഡന്‍റിന്‍റെ പരാമർശം വന്നത്

KPCC President mullappally Ramachandran  Chief minister Pinarai Vijayan news  costumes affidavit on dollar smuggling case news  പിണറായി വിജയൻ വാർത്തകൾ  മുല്ലുപ്പള്ളി രാമചന്ദ്രൻ വാർത്തകൾ
മുഖ്യമന്ത്രിക്കെതിരായ രാജ്യദ്രോഹ പരാമർശം കേരള ചരിത്രത്തിൽ ആദ്യമെന്ന് മുല്ലപ്പള്ളി
author img

By

Published : Mar 5, 2021, 3:03 PM IST

Updated : Mar 5, 2021, 3:27 PM IST

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം അതീവ ഗുരുതരമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരള ചരിത്രത്തിലെ ആദ്യ സംഭവമാണ് മുഖ്യമന്ത്രിക്കെതിരെ രാജ്യദ്രോഹ കുറ്റം സംബന്ധിച്ച പരാര്‍ശം ഉയരുന്നത്.

മുഖ്യമന്ത്രിക്കെതിരായ രാജ്യദ്രോഹ പരാമർശം കേരള ചരിത്രത്തിൽ ആദ്യമെന്ന് മുല്ലപ്പള്ളി

സൂത്രധാരന്‍ മുഖ്യമന്ത്രിയെന്ന് ഇതോടെ വ്യക്തമായിട്ടുണ്ട്. കസ്റ്റംസ് ഇനിയെങ്കിലും മുഖ്യമന്ത്രിയേയും മന്ത്രിമാരേയും സ്‌പീക്കറേയും ചോദ്യം ചെയ്യണം. നിഷ്‌പക്ഷ അന്വേഷണം വേണം. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി തയാറായത് അന്വേഷണം തന്നിലേക്ക് എത്തുമെന്നറിയാവുന്നതു കൊണ്ടാണ്. ഒരു കൊള്ള സംഘമായി സര്‍ക്കാര്‍ മാറി കഴിഞ്ഞു. കേസ് അന്വേഷണത്തിലെ മെല്ലെപോക്കിലെ രഹസ്യ ധാരണ സംബന്ധിച്ച് സി.പി.എം ബി.ജെ.പി നേതൃത്വം വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.

Last Updated : Mar 5, 2021, 3:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.