ETV Bharat / state

'സ്ത്രീ സുരക്ഷയെന്ന് മൈക്ക് കിട്ടുമ്പോള്‍ തള്ളി മറിച്ചാൽ പോരാ, പ്രവർത്തിക്കണം' - സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ച് കെ സുധാകരൻ - ആരോഗ്യമന്ത്രി

ലഹരി-ഗുണ്ട സംഘങ്ങളെ വളര്‍ത്തിയതില്‍ സിപിഎമ്മിനും പിണറായി വിജയനും പങ്കുണ്ട്. ഇവരെ നിയന്ത്രിക്കാൻ കഴിയാത്ത കേരളത്തിന്‍റെ ആഭ്യന്തര മന്ത്രി നോക്കുകുത്തിയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി

K Sudhakaran on woman doctors death  കെ സുധാകരൻ  K Sudhakaran in wayanad  Doctor murder in kottarakkara  സ്ത്രീ സുരക്ഷ  കെ സുധാകരൻ news  കെ സുധാകരൻ speech  കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍  തിരുവനന്തപുരം  പിണറായി വിജയൻ  Pinarayi vijayan  ആരോഗ്യമന്ത്രി
സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ച് കെ സുധാകരൻ
author img

By

Published : May 10, 2023, 2:42 PM IST

തിരുവനന്തപുരം: താനൂരില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ അനാസ്ഥയില്‍ 22 ജീവനുകള്‍ നഷ്‌ടപ്പെട്ടതിന്‍റെ ആഘാതം മാറും മുന്‍പ് 23 വയസ് മാത്രം പ്രായമുള്ള ഒരു വനിത ഡോക്‌ടര്‍ ആശുപത്രിയില്‍ രോഗിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവം കേരള മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. ലഹരി മാഫിയയും ഗുണ്ട സംഘങ്ങളും കേരളത്തെ വരിഞ്ഞുമുറുക്കുകയാണ്. ഇവരെ നിയന്ത്രിക്കാനാവാതെ വെറുമൊരു നോക്കുകുത്തിയായി ഏഴു വര്‍ഷങ്ങളായി ആഭ്യന്തര മന്ത്രിക്കസേരയില്‍ പിണറായി വിജയന്‍ ഇരിക്കുന്നു.

ഈ കുറ്റകൃത്യത്തിലെ പ്രതി സാധാരണക്കാരനല്ല. അയാള്‍ ഒരു അധ്യാപകന്‍ കൂടിയാണ്. നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നവരിലേക്ക് വരെ ലഹരി മാഫിയ പടര്‍ന്നു കയറിയിരിക്കുന്നു എന്ന സത്യം ആശങ്കാജനകമാണ്. ലഹരി-ഗുണ്ട സംഘങ്ങളെ വളര്‍ത്തിയതില്‍ സിപിഎമ്മിനും പിണറായി വിജയന്‍റെ ഭരണത്തിനുമുള്ള പങ്ക് കണ്ടില്ലെന്ന് നടിക്കരുത്.

യുഡിഎഫ് ഭരണകാലത്ത് അടിച്ചമര്‍ത്തപ്പെട്ടിരുന്ന ഗുണ്ടാ സംഘങ്ങളാണ് പിണറായി വിജയന്‍റെ ഭരണത്തിലൂടെ കേരളത്തില്‍ വീണ്ടും അഴിഞ്ഞാടുന്നത്. സ്ത്രീ സുരക്ഷയെന്നു മൈക്ക് കിട്ടുമ്പോള്‍ തള്ളി മറിക്കുന്ന മുഖ്യമന്ത്രി അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും വേണം. ആരും എവിടെ വച്ചും ആക്രമിക്കപ്പെടാം എന്ന സ്ഥിതിയാണ് കേരളത്തിലുള്ളത്.

സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും പെരുകുന്നു. ഒട്ടുമിക്ക അക്രമങ്ങളിലും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സംസ്ഥാനത്തുടനീളം ലഹരിമരുന്ന് വ്യാപാരത്തില്‍ സിപിഎമ്മിന്‍റെ പ്രവര്‍ത്തകരും നേതാക്കളും പിടിക്കപ്പെടുന്നുണ്ട്. ഡോക്‌ടര്‍മാര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാന്‍ പോലുമുള്ള സാഹചര്യം സംസ്ഥാന സര്‍ക്കാര്‍ ഇല്ലാതാക്കിയിരിക്കുന്നു. ഇത്രയേറെ പരാജയപ്പെട്ടിട്ടും അധികാരത്തില്‍ കടിച്ചു തൂങ്ങുന്ന പിണറായി വിജയന്‍റെ തൊലിക്കട്ടി കാണ്ടാമൃഗത്തിന് പോലും ഉണ്ടാകില്ല.

ALSO READ : കണ്ണീരായി വന്ദന, കൊലപാതകം പൊലീസിന്‍റെ കടുത്ത അനാസ്ഥയെന്ന് ആരോപണം: വനിത ഡോക്‌ടർക്ക് മുതുകില്‍ കുത്തേറ്റത് ആറു തവണ

അച്ഛനമ്മമാരുടെ ഏക മകളാണ് കൊല്ലപ്പെട്ട വന്ദന ദാസ്. പൊലീസിന്‍റെ സാന്നിദ്ധ്യത്തിലാണ് ആ പെണ്‍കുട്ടിക്ക് കുത്തേറ്റത്. കൊല്ലപ്പെട്ട ഡോക്‌ടർക്ക് അക്രമത്തെ തടയാനുള്ള പരിചയമില്ലെന്ന ആരോഗ്യ മന്ത്രിയുടെ വിവരക്കേടുകള്‍ക്ക് രാഷ്ട്രീയ കേരളം ഉചിതമായ മറുപടി നല്‍കണം. അടിമുടി പരാജയപ്പെടുന്ന ആരോഗ്യമന്ത്രിയെ ന്യായീകരിക്കാന്‍ നില്‍ക്കാതെ എത്രയും പെട്ടെന്ന് തല്‍സ്ഥാനത്തുനിന്നും നീക്കം ചെയ്യാനുള്ള രാഷ്ട്രീയ മാന്യത സിപിഎം ദേശീയ നേതൃത്വം കാണിക്കണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.