തിരുവനന്തപുരം : ജ്യൂസിൽ മദ്യം കലർത്തി നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ (Kovalam rape case two accused were arrested). പീഡനത്തിനിരയായ യുവതിയുടെ പരാതിയിന്മേൽ കൂട്ടുകാരിയും ആൺസുഹൃത്തുമാണ് പൊലീസിന്‍റെ പിടിയിലായത്. ശരത് (28), സൂര്യ (33) എന്നിവരാണ് അറസ്റ്റ് ചെയ്‌തത്.
മലപ്പുറം ഈശ്വരമംഗലം സ്വദേശിയാണ് ശരത്. ഇയാൾ കോവളത്തെ സ്വകാര്യ ആശുപത്രിയിലെ തെറാപ്പിസ്റ്റാണ്. മണ്ണാർക്കാട് എടത്തുനാട്ടുകര വെള്ളാംപാടം സ്വദേശിനിയാണ് സൂര്യ. കോവളം പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്‌തത്. ഈ മാസം 17 നാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്.
തലസ്ഥാനത്തെ ശ്രീ പദ്‌മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താമെന്ന് പറഞ്ഞായിരുന്നു യുവതിയെ കൂട്ടുകാരിയും പ്രതിയുമായ സൂര്യ കോവളത്തേക്ക് വരുത്തുന്നത്. തുടർന്ന് സൂര്യയുടെ ആൺസുഹൃത്തായ ശരത്ത് കോവളത്ത് മുറിയെടുത്ത് നൽകി പെപ്‌സിയിലും ഫ്രൂട്ടിയിലും മദ്യം ചേർത്ത് നിർബന്ധിച്ച് കഴിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. അർധ ബോധാവസ്ഥയിൽ യുവതിയെ ശരത്ത് പീഡിപ്പിച്ചെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.
സുഹൃത്തായ സൂര്യ പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്‌തിട്ടുണ്ട്. തുടർന്ന് എറണാകുളത്ത് തിരിച്ചെത്തിയ യുവതി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ശേഷം എറണാകുളം ഇടതല പൊലീസിൽ പരാതി നൽകുകയും ചെയ്‌തു. ഇടതല പൊലീസാണ് കേസ് കോവളം പൊലീസിന് കൈമാറിയത്.
Also read: സ്‌കൂള്‍ വിദ്യാര്‍ഥികളെ പീഡനത്തിനിരയാക്കി; അധ്യപകന്‍ അറസ്റ്റില്‍
കോഴിക്കോട് സ്‌കൂളിൽ വച്ച് ആറ് വിദ്യാര്‍ഥികളെ പീഡനത്തിന് ഇരയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍. സ്‌കൂളിലെ ചിത്രകല അധ്യാപകനായ ഫൈസലാണ് അറസ്റ്റിലായത്. വിവിധ വിദ്യാര്‍ഥികളില്‍ നിന്നും ലഭിച്ച പരാതിയെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
വിദ്യാര്‍ഥികൾ വീട്ടിൽ അറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഇയാളുടെ അറസ്റ്റ്. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.