ETV Bharat / state

ബിജെപി-കോൺഗ്രസ് പ്രവർത്തകർ കൊലകത്തി താഴെവക്കണമെന്ന് കോടിയേരി ബാലകൃഷ്‌ണൻ

author img

By

Published : Oct 5, 2020, 10:18 AM IST

സിപിഎം പ്രവർത്തകരുടെ ആത്മസംയമനത്തെ വെല്ലുവിളിക്കുന്ന അക്രമ രാഷ്ട്രീയ സംസ്‌കാരം ഉപേക്ഷിക്കാൻ കോൺഗ്രസും ബിജെപിയും തയാറാവണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

kodiyery balakrishnan facebook post  thrissur cpm activist murder  thrissur cpm activist murder kodiyery  കൊലകത്തി താഴെവക്കണമെന്ന് കോടിയേരി ബാലകൃഷ്‌ണൻ  സിപിഎം പ്രവർത്തകൻ്റെ കൊലപാതകം തൃശൂർ
ബിജെപി-കോൺഗ്രസ് പ്രവർത്തകർ

തിരുവനന്തപുരം: തൃശൂരിൽ സിപിഎം പ്രവർത്തകൻ്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരെന്ന് കോടിയേരി ബാലകൃഷ്‌ണൻ. നാടിൻ്റെ സമാധാനം തകർക്കുന്ന ബിജെപി-കോൺഗ്രസ് പ്രവർത്തകർ കൊലകത്തി താഴെവയ്ക്കാൻ തയാറാകണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.

ജനാധിപത്യത്തിൻ്റെയും മതനിരപേക്ഷതയുടെയും മനുഷ്യസ്നേഹത്തിൻ്റെയും രാഷ്ട്രീയത്തെ കൊലകത്തികളുടെ മൂർച്ചയിൽ ഇല്ലാതാക്കാമെന്ന ചിന്തയിലാണ് സിപിഎം പ്രവർത്തകരെ ഇല്ലാതാക്കുന്നതെന്നും കോടിയേരി ഫെയ്‌സ്ബുക്കിൽ കുറിച്ചു. കുന്നംകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ വെട്ടി കൊലപ്പെടുത്തിയതിന് പിന്നിൽ കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനായിരിക്കെ ബിജെപിയിലേക്ക് ചേക്കേറിയ ആളാണ്. ക്രിമിനലുകളുടെ വിഹാര കേന്ദ്രമായി കോൺഗ്രസും ബിജിപിയും മാറി. രാഷ്ട്രീയ ശത്രുക്കളെ ഉൻമൂലനം ചെയ്യാൻ ഈ ക്രമിനലുകളെ നേതാക്കൾ ഉപയോഗിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.

26 വയസു മാത്രമുള്ള യുവാവിനെയാണ് ആർഎസ്എസ് കാപാലികർ കൊലകത്തിക്ക് ഇരയാക്കിയത്. ഇത് പ്രതിഷേധാർഹമാണ്. നാല് പ്രവർത്തകരുടെ ജീവനാണ് സമീപകാലത്ത് നഷ്‌ടമായിരിക്കുന്നത്. സിപിഎം പ്രവർത്തകരുടെ ആത്മസംയമനത്തെ വെല്ലുവിളിക്കുന്ന അക്രമ രാഷ്ട്രീയ സംസ്‌കാരം ഉപേക്ഷിക്കാൻ കോൺഗ്രസും ബിജെപിയും തയാറാവണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.