തിരുവനന്തപുരം: 15,000 കോടിയുടെ കിഫ്‌ബി പദ്ധതികൾ നടപ്പ് സാമ്പത്തിക വർഷത്തിൽ പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്. ഫിനാൻസ് റിപ്പോർട്ടിലൂടെ കിഫ്‌ബിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നുവെന്നും ഇതിനെ കേരളം ഒറ്റക്കെട്ടായി നേരിടുമെന്നും ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു.
സർവകലാശാലകൾക്ക് കിഫ്‌ബിയിലൂടെ 2,000 കോടി നൽകും. ഓട്ടോണമസ് കേന്ദ്രങ്ങൾ സർവകലാശാലകളിൽ തുടങ്ങാൻ കിഫ്‌ബി വഴി 500 കോടി നൽകുമെന്നും ബജറ്റ് പ്രഖ്യാപനം.