ETV Bharat / state

KERALA RAIN ALERT: സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, നാല്‌ ജില്ലകളില്‍ ഓറഞ്ച്‌ അലര്‍ട്ട് - കേരളത്തില്‍ ഓറഞ്ച്‌ അലര്‍ട്ട് പ്രഖ്യാപിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം വെള്ളിയാഴ്‌ച പുലര്‍ച്ചയോടെ തമിഴ്‌നാട് തീരം തൊടും.

kerala rain updates  heavy rain fall in kerala  orange alert announced  rain kerala  സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത  കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത  മഴ മുന്നറിയിപ്പ്  കേരളത്തില്‍ മഴ മുന്നറിയിപ്പ്  കേരളത്തില്‍ ഓറഞ്ച്‌ അലര്‍ട്ട് പ്രഖ്യാപിച്ചു  rain updates kerala
സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; നാല്‌ ജില്ലകളില്‍ ഓറഞ്ച്‌ അലര്‍ട്ട്
author img

By

Published : Nov 11, 2021, 3:02 PM IST

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുന്നത്.
തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം വെള്ളിയാഴ്‌ച പുലര്‍ച്ചയോടെ വടക്കന്‍ തമിഴ്‌നാട് തീരം തൊടും.

പോണ്ടിച്ചേരിക്ക് സമീപം കരതൊടാനാണ് സാധ്യത. ഇതിന്‍റെ സ്വാധീനത്തിലാണ് കേരളത്തില്‍ മഴ ലഭിക്കുക.

Also Read: Landslide: കോട്ടയത്ത് ഉരുള്‍പൊട്ടലില്‍ കനത്ത നാശം; ഒരാളെ രക്ഷപ്പെടുത്തി

ഈ ന്യൂനമര്‍ദ്ദം കേരളത്തെ നേരിട്ട് ബാധിക്കില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എങ്കിലും മൂന്ന് ദിവസം കൂടി മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നാളെയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാനുള്ള സാധ്യതയും കണക്കാക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.