തിരുവനന്തപുരം : ലോക പ്രസിദ്ധമായ കോവളം ബീച്ചും സമീപ കടല്‍ത്തീരങ്ങളും കൂടുതല്‍ സൗകര്യങ്ങളോടെ നവീകരിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി അതിനൂതന സൗകര്യങ്ങളോടെ ബീച്ചിനെയും സമീപ കടല്‍ത്തീരങ്ങളെയും ഒരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. ഇതിനായി 93 കോടി രൂപയുടെ പദ്ധതിക്ക് യോഗം അനുമതിയും നൽകി.
![Kerala Government approves project project to renovate Kovalam Beach Kovalam Beach Kerala Government Kerala Ministry sanctioned the renovation Kovalam Beach and adjacent seashores Tourists മുഖം മിനുക്കാനൊരുങ്ങി കോവളം അതിനൂതന സൗകര്യങ്ങളോടെ ബീച്ച് നവീകരിക്കാന്‍ ബീച്ച് നവീകരിക്കാന്‍ മന്ത്രിസഭായോഗത്തിന്‍റെ അനുമതി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ പദ്ധതിക്ക് അനുമതി നല്‍കി മന്ത്രിസഭായോഗം തിരുവനന്തപുരം കോവളം ബീച്ചും സമീപ കടല്‍ത്തീരവും കോവളം മുഖ്യമന്ത്രിയുടെ ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയന്‍](https://etvbharatimages.akamaized.net/etvbharat/prod-images/17832659_dfghjk.jpg)
തലയെടുപ്പിനൊരുങ്ങി കോവളം : രാജ്യത്തിന്‍റെ തെക്കുഭാഗത്ത് പ്രൗഢിയോടെ എണ്ണപ്പെടുന്ന ബീച്ചുകളിലൊന്നായ കോവളത്തെയും അതിനോട് ചേർന്നുള്ള മറ്റ് ബീച്ചുകളുടെയും പുനരുജ്ജീവനത്തിനായാണ് പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്. അവിടെ തീരസംരക്ഷണം ഉറപ്പാക്കാൻ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് പ്രസ്‌താവനയിൽ അറിയിച്ചു.
Also Read: കൊവിഡ് തളർച്ചയിൽ നിന്ന് കരകയറി കേരള ടൂറിസം; കഴിഞ്ഞ വർഷമെത്തിയത് 1.33 കോടി ആഭ്യന്തര ടൂറിസ്റ്റുകള്‍
അതേസമയം അടിസ്ഥാന സൗകര്യ വികസനവും ഗതാഗത സൗകര്യങ്ങളും പാർക്കുകളുടെ നവീകരണവും മറ്റും പദ്ധതിയുടെ പരിധിയിൽ വരും. രണ്ട് ഘട്ടങ്ങളായുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള ഇൻഫ്രാസ്ട്രക്ചർ ഇന്‍വെസ്‌റ്റ്‌മെന്‍റ് ഫണ്ട് ബോര്‍ഡ് (കിഫ്‌ബി) തയ്യാറാക്കിയ 93 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്ര ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള വാപ്‌കോസിനെ ഏല്‍പ്പിച്ചതായും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.