ETV Bharat / state

കൊവിഡിനെ തുരത്താന്‍ ഫയർഫോഴ്‌സ് - അശ്വാരൂഢാസേന ക്യാമ്പ്

തിരുവനന്തപുരം നഗരത്തിലെ 164 സർക്കാർ സ്ഥാപനങ്ങളടക്കമുള്ളവ ഇതുവരെ അണുവിമുക്തമാക്കി

kerala fire force  കേരളാ ഫയർഫോഴ്‌സ്  അണുനശീകരണം  ജനതാ കർഫ്യൂ ദിനം  അശ്വാരൂഢാസേന ക്യാമ്പ്  thiruvananthapuram fire force
കൊവിഡിനെ തുരത്താന്‍ ഫയർഫോഴ്‌സ്
author img

By

Published : Apr 10, 2020, 5:59 PM IST

തിരുവനന്തപുരം: നാടും നഗരവും അണുവിമുക്തമാക്കി കൊവിഡിനെ തുരത്താനുള്ള പോരാട്ടത്തിലാണ് കേരളാ ഫയർഫോഴ്‌സ്. പൊതുസ്ഥലങ്ങളും സർക്കാർ സ്ഥാപനങ്ങളും അണുനശീകരണം നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഫയർഫോഴ്‌സ് തുടരുകയാണ്. ജനതാ കർഫ്യൂ ദിനം മുതൽ ആരംഭിച്ചതാണ് ഈ പ്രവർത്തനങ്ങൾ.

കൊവിഡിനെ തുരത്താന്‍ ഫയർഫോഴ്‌സ്

തിരുവനന്തപുരം നഗരത്തിൽ മാത്രം ഇതുവരെ 164 സർക്കാർ സ്ഥാപനങ്ങൾ ഫയർഫോഴ്‌സ് അണുവിമുക്തമാക്കി. ധാരാളം ജനങ്ങളെത്തുന്ന ചാല, പാളയം മാർക്കറ്റുകൾ, ആരാധനാലയങ്ങൾ തുടങ്ങിയവയും ഇതിനോടകം അണുവിമുക്തമാക്കി. അശ്വാരൂഢാസേന ക്യാമ്പും മ്യൂസിയം വളപ്പും ഉൾപ്പടെയുള്ള സ്ഥലങ്ങളും ഇതിന്‍റെ ഭാഗമായി ശുചിയാക്കി. ലോക് ഡൗൺ അവസാനിക്കുന്നതുവരെ പൊതുസ്ഥലങ്ങൾ അണുവിമുക്തമാക്കുന്ന നടപടികൾ തുടരാനാണ് ഫയർഫോഴ്‌സ് തീരുമാനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.