ETV Bharat / state

Kerala Covid Updates : സംസ്ഥാനത്ത് 2230 പേര്‍ക്ക് കൂടി കൊവിഡ് ; 14 മരണം - സംസ്ഥാനത്ത് രോഗമുക്തി നേടിയവർ

3722 പേര്‍ രോഗമുക്തി നേടി. 28,724 പേരാണ് രോഗം സ്ഥിരീകരിച്ച് നിലവിൽ ചികിത്സയിലുള്ളത്

kerala covid updates  covid latest news  കേരളം കൊവിഡ്  കൊവിഡ് വാർത്തകള്‍  സംസ്ഥാനത്ത് രോഗമുക്തി നേടിയവർ  ജില്ലകളിലെ രോഗബാധ
Kerala Covid Updates
author img

By

Published : Dec 20, 2021, 6:21 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് 2230 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3722 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 39,826 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 405 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 44,922 ആയി. 2081 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥീരികരിച്ചു.

നിലവിൽ 28,724 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 51,45,501 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി

ALSO READ സംസ്ഥാനത്ത് നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

ജില്ലകളിലെ രോഗബാധ

തിരുവനന്തപുരം 439, എറണാകുളം 397, കോഴിക്കോട് 259, കോട്ടയം 177, കൊല്ലം 171, കണ്ണൂര്‍ 161, തൃശൂര്‍ 120, പത്തനംതിട്ട 116, ആലപ്പുഴ 86, മലപ്പുറം 80, പാലക്കാട് 73, ഇടുക്കി 61, വയനാട് 46, കാസര്‍കോട് 44 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ജില്ലകളിലെ രോഗമുക്തി

തിരുവനന്തപുരം 681, കൊല്ലം 346, പത്തനംതിട്ട 145, ആലപ്പുഴ 57, കോട്ടയം 422, ഇടുക്കി 147, എറണാകുളം 527, തൃശൂര്‍ 349, പാലക്കാട് 29, മലപ്പുറം 108, കോഴിക്കോട് 531, വയനാട് 87, കണ്ണൂര്‍ 202, കാസര്‍കോട് 91 പേരും രോഗമുക്തി നേടി.

നിരീക്ഷണത്തിലുള്ളവര്‍

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,39,438 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,35,200 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4238 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 193 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 28,724 കോവിഡ് കേസുകളില്‍, 8.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

ALSO READ പിങ്ക് പൊലീസ് കേസ് : നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍, അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.