തിരുവനന്തപുരം: സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ വളർച്ചയും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനായി 2023-24 സാമ്പത്തിക വര്‍ഷത്തിലേക്ക് 100 കോടി രൂപ നീക്കി വച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. 'മേക്ക് ഇന്‍ കേരള' പദ്ധതിയിലൂടെയാണ് തുക നീക്കി വയ്‌ക്കുന്നത്. ചെറുകിട വ്യവസായ വികസനത്തിന് ആകെ 212 കോടി രൂപയും വകയിരുത്തി.
സ്വയം തൊഴില്‍ സംരംഭക സഹായ പദ്ധതിക്കായി 60 കോടി രൂപയാണ് സംസ്ഥാന ബജറ്റില്‍ വകയിരുത്തിയിരിക്കുന്നതെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. കൂടാതെ നാനോ യൂണിറ്റുകള്‍ക്ക് മാര്‍ജിന്‍ മണി ഗ്രാന്‍റായി 18 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.