ETV Bharat / state

മരപ്പണിയുടെ മറവില്‍ നാടൻ തോക്ക് നിര്‍മാണം: പ്രതികള്‍ അറസ്റ്റില്‍

author img

By

Published : Apr 27, 2022, 9:25 AM IST

വീടുകളില്‍ നടത്തിയ റെയ്ഡില്‍ തോക്കുകളും, തോക്കിന്‍ കുഴലുകള്‍, കാഞ്ചി, വെടിയുണ്ടകള്‍, വെടിമരുന്ന്, വിവിധയിനം തോക്കുകളുടെ വെടിയുണ്ടകള്‍, തോക്കിന്‍റെ വിവിധ ഭാഗങ്ങള്‍ എന്നിവ കണ്ടെത്തി

Kerala: 2 persons arrested for producing country-made guns  വീടുകളില്‍ റെയ്‌ഡ്  തോക്ക്  വെടിയുണ്ട  വെടിമരുന്ന്  തോക്കിന്‍ കുഴല്‍  പൊലിസ്  പൊലിസ് റെയ്ഡ്
വീടുകളില്‍ റെയ്‌ഡ്; നാടന്‍ തോക്കുകളും തോക്ക് നിര്‍മാണ വസ്തുക്കളും കണ്ടെത്തി

തിരുവനന്തപുരം: വെഞ്ഞാറാമൂട്ടില്‍ പൊലിസ് നടത്തിയ റെയ്ഡില്‍ നാടന്‍ തോക്കുകളും തോക്ക് നിര്‍മിക്കുന്നതിനുള്ള വസ്തുക്കളും കണ്ടെത്തി. രണ്ടു പേരെ പൊലിസ് അറസ്റ്റ് ചെയ്തു. അസിം(44), സുരേന്ദ്രന്‍(62) എന്നിവരാണ് അറസ്റ്റിലായത്. മരപണിക്കാരായ ഇവര്‍ മരപണിയുടെ മറവില്‍ കച്ചവടം നടത്തുകയാണെന്നാണ് പൊലിസിന്‍റെ കണ്ടെത്തല്‍.

വിതുര സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇരുവരുടെയും വീടുകളില്‍ നടത്തിയ റെയ്‌ഡിലാണ് ഇവര്‍ അറസ്റ്റിലായത്. ഇവരില്‍ നിന്നായി തോക്കുകളും, തോക്കിന്‍ കുഴലുകള്‍, കാഞ്ചി, വെടിയുണ്ടകള്‍, വെടിമരുന്ന്, വിവിധയിനം തോക്കുകളുടെ വെടിയുണ്ടകള്‍, തോക്കിന്‍റെ വിവിധ ഭാഗങ്ങള്‍ എന്നിവ കണ്ടെത്തി.

സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.

also read: തൃശൂരിൽ അപകടത്തിൽപ്പെട്ട കാറിൽ മാരകായുധം ; ഇടിച്ചുനിര്‍ത്തി പൊലീസ്, ക്വട്ടേഷന്‍ സംഘമെത്തിയത് ഇരട്ടക്കൊലയ്‌ക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.