ETV Bharat / state

സംഘടനാ സ്വാതന്ത്ര്യം വിലക്കുന്നത് ന്യായീകരിക്കാനാവില്ല; കാനം രാജേന്ദ്രൻ

സംസ്ഥാനത്ത് കലാലയ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

സിപിഐ സംസ്ഥാന സെക്രട്ടറി  കാനം രാജേന്ദ്രൻ  ഹൈക്കോടതി ഉത്തരവിനെതിരെ കാനം  kanam rajendran statement  cpi state secretary  kaanam against high court verdict
വിദ്യാർഥി സംഘടനകളുടെ പ്രവർത്തന സ്വാതന്ത്ര്യം വിലക്കുന്നത് ന്യായികരിനാവില്ല; കാനം രാജേന്ദ്രൻ
author img

By

Published : Feb 26, 2020, 6:07 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കലാലയ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജനാധിപത്യ സംവിധാനത്തിൽ കലാലയങ്ങളിൽ വിദ്യാർഥി സംഘടനകളുടെ പ്രവർത്തന സ്വാതന്ത്ര്യം വിലക്കുന്നത് ന്യായീകരിനാവില്ലെന്ന് കാനം പറഞ്ഞു. വിഷയം സർക്കാർ പരിശോധിച്ച് ഉചിതമായത് ചെയ്യണമെന്നും കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു.

വിദ്യാർഥി സംഘടനകളുടെ പ്രവർത്തന സ്വാതന്ത്ര്യം വിലക്കുന്നത് ന്യായികരിനാവില്ല; കാനം രാജേന്ദ്രൻ

കലാലയങ്ങളിൽ പഠിപ്പുമുടക്ക് ഉൾപ്പടെയുള്ള സമരങ്ങൾ നടത്തുന്നത് അനുവദിക്കാൻ ആവില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിലക്ക് ലംഘിച്ച് സമരം ചെയ്യുന്നവർക്കെതിരെ നടപടി എടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. കലാലയ രാഷ്ട്രീയത്തിന്‍റെ അതിപ്രസരം മൂലം അധ്യയനം മുടങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടി സ്കൂൾ, കോളജ് മാനേജ്മെന്‍റുകൾ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.