ETV Bharat / state

Kalamassery Blast High Alert In Kerala : കളമശ്ശേരി സ്‌ഫോടനം; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം, വ്യാപക പരിശോധന

author img

By ETV Bharat Kerala Team

Published : Oct 29, 2023, 3:30 PM IST

Updated : Oct 29, 2023, 3:48 PM IST

High Alert In Kerala : ജില്ലകളില്‍ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി, പല ജില്ലകളിലെയും റെയില്‍വേ സ്റ്റേഷന്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പോലീസ് പരിശോധന നടത്തി.

Kalamassery Blast  Convention hall explosion Kochi  convention of Jehovahs Witnesses explosion  Zamra International Convention Centre blast  kalamassery  kochi  ernakulam  Kalamassery convention centre  blast in kerala  Ernakulam bomb blast  Alert in the state
Kalamassery Blast Widespread Inspection
സ്‌ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ ജാഗ്രത നിര്‍ദ്ദേശം

തിരുവനന്തപുരം: കളമശ്ശേരി യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനാ യോഗത്തില്‍ നടന്ന സ്‌ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ ജാഗ്രത നിര്‍ദേശം (Kalamassery Blast High Alert In Kerala ). ജില്ലകളില്‍ ജാഗ്രത പുലര്‍ത്താന്‍ ജില്ല പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പല ജില്ലകളിലെയും റെയില്‍വേ സ്റ്റേഷന്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പോലീസ് പരിശോധന നടത്തി (Kalamassery Blast Widespread Inspection).

വിമാനത്താവളങ്ങളിലും സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് യഹോവ സാക്ഷി പ്രാര്‍ത്ഥനാ യോഗങ്ങളില്‍ പോലീസിന്‍റെ സ്‌പെഷ്യല്‍ ബ്രാഞ്ച് എത്തി വിവരങ്ങള്‍ ശേഖരിച്ചു. റെയില്‍വേ സ്റ്റേഷനിലും സുരക്ഷ കര്‍ശനമാക്കി. നാടിനെ നടുക്കിയ സ്‌ഫോടനത്തിന്‍റെ വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ ഇന്‍റലിജന്‍സ് - ക്രമ സമാധാന ചുമതലകളുള്ള എഡിജിപിമാര്‍ ഉടന്‍ തന്നെ കളമശ്ശേരിയിലേക്ക് തിരിച്ചിരുന്നു.

പ്രാഥമിക അന്വേഷണത്തിന്‍റെ വിവരങ്ങള്‍ ലഭിച്ച ശേഷം കളമശ്ശേരിയിലുണ്ടായത് ഐ ഇ ഡി (ഇംപ്രൊവൈസ്‌ഡ്‌ എക്‌സ്‌പ്ലോസീവ് ഡിവൈസ്) ഉപയോഗിച്ചുള്ള സ്‌ഫോടനമാണെന്ന് ഡി ജി പി ഷെയ്ഖ് ദര്‍വേശ് സാഹിബും കുറച്ച് മുന്‍പ് പ്രതികരിച്ചിരുന്നു. പ്രത്യേക ഹെലികോപ്‌ടറില്‍ ഡി ജി പി കളമശ്ശേരിയിലേക്ക് തിരിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന്‍റെ വിശദാംശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയെ നേരിട്ട് ഫോണില്‍ വിളിച്ച് അന്വേഷിച്ചു. സമൂഹ മാധ്യമങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

മതസ്‌പര്‍ദ്ധയും വര്‍ഗീയതയും വ്യാജ വാര്‍ത്തയും പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് പോലീസിന്‍റെ ഔദ്യോഗിക സമൂഹ മാധ്യമ ഹാന്‍ഡിലുകളിലൂടെ നിര്‍ദേശം നല്‍കി. സംഭവത്തില്‍ എന്‍ ഐ എ, എന്‍ എസ് ജി യും അന്വേഷത്തില്‍ നേരിട്ട് പങ്കെടുക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം. സംസ്ഥാനത്തിന്‍റെ അതിര്‍ത്തികളിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

സ്ഥലത്ത് ഹൈബി ഈഡന്‍ എം പി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ നേരിട്ടെത്തിയിരുന്നു. സംഭവത്തിന് ശേഷം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്, റവന്യു മന്ത്രി കെ രാജന്‍, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് തുടങ്ങിയവരും കളമശ്ശേരിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരത്ത്‌ പരിശോധനയുമായി പോലീസ്: കളമശ്ശേരി സ്ഫോടനത്തെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ യഹോവ സാക്ഷികളുടെ രാജ്യ ഹാളുകൾക്ക് സമീപം പരിശോധനയുമായി പോലീസ്. ജില്ലയിൽ തിരുവനന്തപുരം സിറ്റിയിലെ കുന്നുകുഴി, ശംഖുമുഖം, നെടുമങ്ങാട്, പാലോട്, നെയ്യാറ്റിൻകര തുടങ്ങി 12 ഓളം ഇടങ്ങളിൽ യഹോവ സാക്ഷികളുടെ രാജ്യ ഹാളുകൾ ഉണ്ട്. ഇവിടങ്ങളിലെല്ലാം സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. തിങ്കൾ മുതൽ ശനിയാഴ്‌ച വരെ വൈകുന്നേരം 5:30 നും ഞായറാഴ്‌ച ദിനങ്ങളിൽ രാവിലെ എട്ടു മുതൽ 5 മണി വരെയുമാണ് ഇവർ ഒത്തു കൂടുന്നത്.

ദുരൂഹതയുണ്ടെന്ന്‌ പ്രതിപക്ഷ നേതാവ്: ഹാളിലെ മുന്നൊരുക്കങ്ങൾ ഗുണകരമായെന്ന് വിഡി സതീശൻ. പോലീസ് അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്‌. ഹാൾ സീൽ ചെയ്‌തു. കൃത്യമായ ഒഴിപ്പിക്കൽ പ്ലാൻ സംഘാടകർക്ക് ഉണ്ടായിരുന്നു. സൂക്ഷ്‌മമായ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ALSO READ: പൊട്ടിയത് ഐഇഡി, കളമശ്ശേരി സ്‌ഫോടനത്തില്‍ പ്രാഥമിക നിഗമനം; സംസ്ഥാന പൊലീസ് മേധാവി കൊച്ചിയിലേക്ക്

Last Updated : Oct 29, 2023, 3:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.