തിരുവനന്തപുരം: സാമൂഹികാഘാത പഠനത്തിനുള്ള കാലാവധി കഴിഞ്ഞിട്ടും വിജ്‌ഞാപനം പുതുക്കാതെ സംസ്ഥാന സർക്കാർ. പതിനൊന്ന് ജില്ലകളിലെ നിലവിലെ സാമൂഹികാഘാത പഠനത്തിന്‍റെ സ്ഥിതി ജില്ല കലക്‌ടര്‍മാരോട് റവന്യു വകുപ്പ് ചോദിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് ലഭിച്ച ശേഷം വിജ്ഞാപനം പുതുക്കുന്ന കാര്യമാണ് ആലോചിക്കുന്നത്.
മൂന്ന് മുതല്‍ ആറ് മാസംവരെ സമയം നീട്ടി നല്‍കാനാണ് ആലോചന. ജില്ലകളിലെ സാമൂഹികാഘാത പഠനം പൂര്‍ത്തിയായിട്ടുമില്ല. വിവിധ ഏജന്‍സികള്‍ക്കാണ് സര്‍വെ നടത്തുന്നതിനുള്ള ചുമതല. ഇത്തരം ഏജന്‍സികളുടെ പ്രവര്‍ത്തനം വിലയിരുത്തുന്ന റിപ്പോര്‍ട്ട് കൂടിയാകും ജില്ല കലക്‌ടര്‍മാര്‍ നല്‍കുക.
സര്‍വെ തുടരുന്നതില്‍ അവ്യക്തതയില്ലെന്നാണ് കെ റെയിലിന്‍റെ വിശദീകരണം. വിജ്ഞാപനം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചില സാങ്കേതിക തടസ്സങ്ങള്‍ മാത്രമാണ് നിലവിലെ മെല്ലെപ്പോക്കിന് കാരണമെന്നും കെ റെയില്‍ വിശദീകരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ അനുമതിയോടെ മാത്രമെ പദ്ധതി നടപ്പാക്കാനാകൂവെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ഇപ്പോഴത്തെ നിലപാട്.
also read: 'കെ റെയില്‍ കല്ലിടലിന് ചെലവാക്കിയത് 1.33 കോടി': മുഖ്യമന്ത്രി നിയമസഭയില്‍