ETV Bharat / state

വെജ് സമൂസയെന്നുപറഞ്ഞ് ചെന്നിത്തല നോണ്‍വെജ് സമൂസ കഴിപ്പിക്കാന്‍ ശ്രമിച്ചെന്ന് രാഹുല്‍, ഹസന്‍റെ വീഴ്‌ചയടക്കം തമാശകള്‍ ; ജോഡോച്ചിരി വൈറല്‍

കെപിസിസിയാണ് രാഹുല്‍ഗാന്ധിയുടെയും നേതാക്കളുടെയും കൂടിക്കാഴ്‌ചയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്

Jodo yatra updates  Rahul gandhi viral video  കേരളത്തിലെ ഭാരത് ജോഡോ യാത്ര  ഭാരത് ജോഡോ യാത്ര  കേരളത്തിലെ ഭാരത് ജോഡോ യാത്ര അവസാനിച്ചു  രാഹുല്‍ഗാന്ധി  കെപിസിസി  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍
യാത്രാനുഭവങ്ങള്‍ പങ്കിട്ട് പൊട്ടിച്ചിരിച്ച് രാഹുല്‍ഗാന്ധി
author img

By

Published : Sep 29, 2022, 8:51 PM IST

Updated : Sep 29, 2022, 8:58 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് 19 ദിവസം നീണ്ട ഭാരത് ജോഡോ യാത്രയുടെ വന്‍ വിജയത്തിനൊടുവില്‍ മുതിര്‍ന്ന നേതാക്കളെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി. നേതാക്കളുമായി കേരളത്തിലെ ഭാരത് ജോഡോ യാത്രാനുഭവങ്ങളും തമാശകളും പങ്കിട്ട് രാഹുല്‍ ഗാന്ധി നടത്തുന്ന സംഭാഷണങ്ങളുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. മലപ്പുറത്തെ ഒരു കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വച്ചാണ് നേതാക്കളുമായി രാഹുല്‍ ഗാന്ധി യാത്രാനുഭവങ്ങള്‍ പങ്കിട്ടത്. കെപിസിസിയാണ് സംഭാഷണത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.

രാഹുല്‍ പറയുന്നു : ജോഡോ യാത്രയുടെ സ്ഥിരം മുന്‍ നിരക്കാരായിരുന്നു എം.എം.ഹസനും കെ.മുരളീധരനുമെന്ന് രാഹുല്‍ ഗാന്ധി. യാത്രക്കിടയില്‍ ഇരുവരും താഴെ വീണിട്ടുണ്ട്. ഹസന്‍ ശക്തിയായാണ് മറിഞ്ഞുവീണതെന്ന് രാഹുല്‍ പറയുമ്പോള്‍ തന്നെ രക്ഷിച്ചത് രാഹുല്‍ ആണെന്ന ഹസന്‍റെ മറുപടി ചിരി പടര്‍ത്തുന്നു.

നേതാക്കളുമായി രാഹുല്‍ ഗാന്ധി യാത്രാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു

നടക്കുമ്പോള്‍ മുട്ടിന് പ്രശ്‌നമുള്ള ആളാണ് താനെന്ന് രാഹുല്‍ പറയുന്നു. ചിലപ്പോള്‍ നടുവേദനയുമുണ്ടാകും. അത്തരത്തില്‍ കടുത്ത ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ അതിനെ മറികടക്കാന്‍ എന്തെങ്കിലും വഴി മുന്നില്‍ തെളിഞ്ഞു വരും. ചിലപ്പോള്‍ എന്തെങ്കിലും കാഴ്‌ചകളില്‍ കണ്ണുടക്കും. അല്ലെങ്കില്‍ ആരെങ്കിലും തന്‍റെ അടുക്കലേക്ക് ഓടിയെത്തും.

ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ അറിയാതെ തന്‍റെ വേദന മാറും. ഈ യാത്രയ്ക്കിടയില്‍ താന്‍ കേരളത്തില്‍ ശ്രദ്ധിച്ച മൂന്ന് കാര്യങ്ങള്‍ രാഹുല്‍ നേതാക്കളുമായി പങ്കുവയ്ക്കുന്നു. ആദ്യമായി താന്‍ ശ്രദ്ധിച്ച കാര്യം കേരളത്തിലെ നഗരങ്ങളില്‍ കച്ചവടം നടത്തുന്ന ചെറുകിട ഇടത്തരം കച്ചവടക്കാരെയാണ്. അവര്‍ വിവിധങ്ങളായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നു. അവര്‍ക്കാര്‍ക്കും ഇത് നല്ല സമയമല്ല.

രണ്ടാമതായി ശ്രദ്ധിച്ചത് കേരളത്തിലെ വനിതകളെയാണ്. അവര്‍ താരതമ്യേന മികച്ച ആത്മ വിശ്വാസത്തിലാണ്. അവരില്‍ ഒരിക്കലും അരക്ഷിതാവസ്ഥ നിഴലിക്കുന്നില്ല. മൂന്നാമതായി കേരളത്തിന്‍റെ പരിസ്ഥിതിയാണ്. വളരെ കുറച്ചുമാത്രം ഭൂവിസ്‌തൃതിയുള്ള ഇവിടെ ധാരാളം ആളുകള്‍ അധിവസിക്കുന്നു. പരിസ്ഥിതിയെ സംബന്ധിച്ച് ജനങ്ങളില്‍ നല്ല അവബോധവും ഉണ്ട്.

രമേശ് ചെന്നിത്തല തന്നെ വെജിറ്റബിള്‍ സമൂസയെന്ന് പറഞ്ഞ് നോണ്‍ വെജ് സമൂസ കഴിപ്പിക്കാന്‍ ശ്രമിച്ച കാര്യം രാഹുല്‍ പരാമര്‍ശിക്കുമ്പോഴും ചിരി ഉയരുന്നു. ആദ്യമായാണ് പകുതി വെജും പകുതി നോണ്‍ വെജുമായ സമൂസ താന്‍ കഴിക്കുന്നതെന്നും രാഹുല്‍ പറയുന്നു. കേരളത്തിലെ കോണ്‍ഗ്രസ് ഇന്ന് സുരക്ഷിത കരങ്ങളിലാണെന്ന പ്രശംസയും രാഹുല്‍ നേതാക്കള്‍ക്ക് നല്‍കുന്നു.

also read:പാണ്ടിക്കാടിനെ ത്രിവർണ സാഗരമാക്കി ഭാരത് ജോഡോ യാത്ര ; മലപ്പുറത്തെ ആദ്യദിന പര്യടനത്തിന് സമാപനം

പാര്‍ട്ടിയില്‍ ഭാവിയില്‍ വരുത്തേണ്ട ചില കാര്യങ്ങള്‍ നേതാക്കളുമായി മുമ്പ് ചര്‍ച്ച ചെയ്‌തിട്ടുണ്ട്. വനിതകളെ എങ്ങനെ പാര്‍ട്ടിയുടെ മുന്‍ നിരയിലെത്തിക്കാം, യുവാക്കളെയും ദലിത്, ആദിവാസി വിഭാഗങ്ങളെയും എങ്ങനെ പാര്‍ട്ടിയിലെത്തിക്കാം, എന്നീ കാര്യങ്ങള്‍ നടപ്പാക്കുന്നതിനായി നേതാക്കള്‍ കഴിവും മികവും പ്രശസ്‌തിയും ഉപയോഗിക്കണമെന്ന ഉപദേശത്തോടെയാണ് സംഭാഷണം അവസാനിപ്പിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്ര കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി ഇന്ന് (സെപ്‌റ്റംബര്‍ 29) തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ പ്രവേശിച്ചു. സെപ്‌റ്റംബര്‍ 30 മുതല്‍ കര്‍ണാടകത്തിലാണ് പര്യടനം.

Last Updated : Sep 29, 2022, 8:58 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.