തിരുവനന്തപുരം: ഇരുപത്തിനാലാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രമായി തുർക്കിഷ് ചിത്രം 'പാസ്ഡ് ബൈ സെൻസർ' തെരഞ്ഞെടുക്കപ്പെട്ടു. ഷെർഹത്ത് കരാസ് ലാനാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനം കൂടിയാണിത്. ഒരു ജയിൽ ജീവനക്കാരന് ലഭിക്കുന്ന കത്തും അതെഴുതിയ വനിതയോട് ഉണ്ടാകുന്ന അടുപ്പവും അതേ തുടർന്ന് അയാൾക്ക് ഉണ്ടാകുന്ന മാനസിക സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
വിവിധ വിഭാഗങ്ങളിൽ എഴുപതില്‍ അധികം രാജ്യങ്ങളിൽ നിന്നുള്ള 186 ചിത്രങ്ങളാണ് മേളയിൽ ദൃശ്യവിസ്മയം ഒരുക്കുക. ഡിസംബർ ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിശാഗന്ധിയിൽ ഐഎഫ്എഫ്കെയുടെ ഇരുപത്തിനാലാമത് മേളക്ക് തിരി തെളിക്കും. മലയാളത്തിന്റെ പ്രിയ താരം ശാരദ വിശിഷ്ടാതിഥിയാകും.