തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനുമായ വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ പുരോഗതി. വി.എസ് ബന്ധുക്കളുമായി സംസാരിച്ചതായും ദ്രവ രൂപത്തിലുള്ള ആഹാരം കഴിച്ചു തുടങ്ങിയതായും ആശുപത്രി അധികൃതർ അറിയിച്ചു. ന്യൂറോളജി വിഭാഗത്തില്‍ നിന്നുള്ള വിദഗ്‌ധ ഡോക്ടർമാരുടെ സംഘം തുടർച്ചയായി അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നുണ്ട്. ശ്വാസകോശ അണുബാധ പൂർണമായി മാറാത്തതിനെ തുടർന്ന് സന്ദർശകരെ ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രക്തസമ്മർദ്ധം ഉയർന്നതിനെ തുടർന്ന് വി.എസിനെ എസ്.യു.ടി റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്‌ധ പരിശോധനയിൽ തലച്ചോറിൽ നേരിയ രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്നാണ് ശ്രീചിത്ര മെഡിക്കൽ സെന്‍ററിലേക്ക് മാറ്റിയത്. കഴിഞ്ഞ ഒരാഴ്ചയായി തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്‍ററില്‍ ചികിത്സയിലാണ് വി എസ്.
വി.എസിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി
വി.എസ് ബന്ധുക്കളുമായി സംസാരിച്ചതായും ദ്രവ രൂപത്തിലുള്ള ആഹാരം കഴിക്കാൻ തുടങ്ങിയതായും ആശുപത്രി അധികൃതർ അറിയിച്ചു
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനുമായ വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ പുരോഗതി. വി.എസ് ബന്ധുക്കളുമായി സംസാരിച്ചതായും ദ്രവ രൂപത്തിലുള്ള ആഹാരം കഴിച്ചു തുടങ്ങിയതായും ആശുപത്രി അധികൃതർ അറിയിച്ചു. ന്യൂറോളജി വിഭാഗത്തില്‍ നിന്നുള്ള വിദഗ്‌ധ ഡോക്ടർമാരുടെ സംഘം തുടർച്ചയായി അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നുണ്ട്. ശ്വാസകോശ അണുബാധ പൂർണമായി മാറാത്തതിനെ തുടർന്ന് സന്ദർശകരെ ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രക്തസമ്മർദ്ധം ഉയർന്നതിനെ തുടർന്ന് വി.എസിനെ എസ്.യു.ടി റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്‌ധ പരിശോധനയിൽ തലച്ചോറിൽ നേരിയ രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്നാണ് ശ്രീചിത്ര മെഡിക്കൽ സെന്‍ററിലേക്ക് മാറ്റിയത്. കഴിഞ്ഞ ഒരാഴ്ചയായി തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്‍ററില്‍ ചികിത്സയിലാണ് വി എസ്.
Body:.
Conclusion: