ETV Bharat / state

ലോക്ക്ഡൗണ്‍ പരിഷ്കരണം; മന്ത്രി പറഞ്ഞതൊന്ന്, ഉത്തരവ് മറ്റൊന്ന്

author img

By

Published : Aug 5, 2021, 6:51 PM IST

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ വരുത്തിയ മാറ്റം ആരോഗ്യമന്ത്രി സഭയിൽ അവതരിപ്പിച്ചപ്പോൾ അഭികാമ്യം എന്ന് പറഞ്ഞത് ഉത്തരവിറങ്ങിയപ്പോൾ കർശന നിയന്ത്രണം എന്നായത് പൊതുജനങ്ങൾക്കിടയിൽ ആശയക്കുഴപ്പത്തിനിടയാക്കി.

health minister  veena george  lockdown restriction  government order  ലോക്ക്ഡൗണ്‍  ലോക്ക്ഡൗണ്‍ നിയന്ത്രണം  വീണ ജോര്‍ജ്
health minister presented lockdown restrictions in assembly as desirable, but government order reads strict

തിരുവനന്തപുരം: ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പരിഷ്‌കരിച്ച് ആരോഗ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്‌താവനയും പിന്നാലെ എത്തിയ സര്‍ക്കാര്‍ ഉത്തരവും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലെടുത്ത തീരുമാനമാണ് വീണ ജോര്‍ജ് ചട്ടം 300 പ്രകാരം നിയമസഭയില്‍ അവതരിപ്പിച്ചത്. മാര്‍ക്കറ്റുകള്‍, കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ എത്തുന്നവരും ജോലി ചെയ്യുന്നവരും രണ്ടാഴ്‌ച മുന്‍പ് ആദ്യ ഡോസ് വാക്‌സിന്‍ എടുത്തവരോ 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവരോ ഒരു മാസം മുന്‍പ് കൊവിഡ് പോസിറ്റീവായി രോഗമുക്തി നേടിയവരോ ആകുന്നതാണ് അഭികാമ്യം എന്നായിരുന്നു ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്.

കുഴപ്പിക്കുന്ന ഉത്തരവുമായി സർക്കാർ

സർക്കാർ ഉത്തരവ് എത്തിയപ്പോൾ ആരോഗ്യമന്ത്രിയുടെ പ്രസ്‌താവനയിലെ അഭികാമ്യം എന്നത് കർശന നിബന്ധനയായി. സമൂഹ മാധ്യമങ്ങളിലടക്കം വിമര്‍ശനവും പരിഹാസവുമായി നിരവധി പേരാണ് ഉത്തരവിനെതിരെ രംഗത്ത് എത്തിയത്. പ്രാബല്യത്തിലായ പുതിയ ഉത്തരവ് പ്രകാരം ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരും. എന്നാല്‍ സ്വാതന്ത്ര്യ ദിനം, മൂന്നാം ഓണം എന്നീ ദിവസങ്ങളില്‍ ലോക്ക്ഡൗണിന് ഇളവു നല്‍കിയിട്ടുണ്ട്.

നിബന്ധനകൾ അപ്രായോഗികമെന്ന് പ്രതിപക്ഷം

പ്രതിപക്ഷവും ഉത്തരവിനെതിരെ കടുത്ത വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. പുതിയ നിബന്ധനകള്‍ അപ്രായോഗികമെന്ന് പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ഇനി തിരുത്തല്‍ വരുത്താനാകില്ലെന്നാണ് ആരോഗ്യമന്ത്രിയുടെ നിലപാട്. സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുന്നതിലെ ആശയക്കുഴപ്പത്തെ തുടര്‍ന്ന് പലയിടങ്ങളിലും നിയന്ത്രണങ്ങള്‍ നടപ്പിലായില്ല. വരും ദിവസങ്ങളില്‍ പരിഷ്‌കരിച്ച ലോക്ക്ഡൗണ്‍ നയം കര്‍ശനമായി നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

Also Read: 'പുറത്തിറങ്ങാന്‍ വാക്‌സിന്‍ രേഖയെന്നത് തിരുത്തണം' ; ഇളവുകള്‍ അശാസ്ത്രീയമെന്ന് കെ സുധാകരന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.