ETV Bharat / state

സ്ഥിരമായി മദ്യപിച്ചിരുന്നവര്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി കെ.കെ.ശൈലജ - മാനസികാരോഗ്യ പരിപാടി

ലഹരിമുക്ത ചികിത്സക്കുള്ള സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു

Health minister kk shailaja  alcohol widrowal syndrome  ശാരീരിക-മാനസികപ്രശ്‌നങ്ങള്‍  ആരോഗ്യ മന്ത്രി കെ.കെ.ശൈലജ  ആല്‍ക്കഹോള്‍ വിഡ്രോവല്‍ സിന്‍ഡ്രോം  ദിശ നമ്പര്‍  ആരോഗ്യവകുപ്പ്  മാനസികാരോഗ്യ പരിപാടി  ആശ്വാസ് ക്ലിനിക്ക്
സ്ഥിരമായി മദ്യപിച്ചിരുന്നവര്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി കെ.കെ.ശൈലജ
author img

By

Published : Mar 27, 2020, 4:44 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകൾ അടച്ച സാഹചര്യത്തിൽ സ്ഥിരമായി മദ്യപിച്ചിരുന്നവര്‍ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. മദ്യാസക്തി മൂലമുണ്ടാകുന്ന ആല്‍ക്കഹോള്‍ വിഡ്രോവല്‍ സിന്‍ഡ്രോം നിസാരമായി കാണരുത്. ഇതുമൂലമുണ്ടാകുന്ന ശാരീരിക-മാനസികപ്രശ്‌നങ്ങള്‍ കൃത്യമായി കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരപ്രശ്‌നങ്ങളിലേക്കോ ആത്മഹത്യയിലേക്കോ നയിക്കും. ഈ സാഹചര്യത്തില്‍ പ്രാഥമിക-കുടുംബ-സാമൂഹികാരോഗ്യകേന്ദ്രങ്ങളില്‍ ലഹരിമുക്ത ചികിത്സക്കുള്ള സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

മാനസികാരോഗ്യത്തിനായി കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ ആശ്വാസ് ക്ലിനിക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ചികിത്സിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളും നല്‍കി. മാനസികാരോഗ്യ പരിപാടി വഴി എല്ലാ കേന്ദ്രങ്ങളിലും ഇതിനുവേണ്ട മരുന്നുകളുമെത്തിച്ചു. എന്തെങ്കിലും ലക്ഷണങ്ങളുണ്ടെങ്കില്‍ ഈ കേന്ദ്രങ്ങളിലെത്തണം. കൂടുതല്‍ ചികിത്സ ആവശ്യമാണെങ്കില്‍ താലൂക്ക്, ജനറല്‍, ജില്ലാതല ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്നതാണ്. എല്ലാ ജില്ലകളിലും ഇവരുടെ ചികിത്സക്കായി 20 കിടക്കകള്‍ തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരാണ് ഇത്തരക്കാരെങ്കില്‍ അവരെ ഐസൊലേഷനില്‍ ചികിത്സിക്കുമെന്നും മന്ത്രി പറഞ്ഞു.

അസ്വസ്ഥത, ക്ഷോഭം, വിഭ്രാന്തി, വിശപ്പില്ലായ്‌മ, അമിതമായ വിയര്‍പ്പ്, മനംപിരട്ടല്‍, ഛര്‍ദ്ദി, ഉത്കണ്‌ഠ, സങ്കോചം, വിറയല്‍, ശക്തമായ തലവേദന, അപസ്‌മാരം, ഉറക്കമില്ലായ്‌മ തുടങ്ങിയ ലക്ഷണങ്ങള്‍ എന്തെങ്കിലുമുണ്ടായാല്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പോകണം. പനി, ജലദോഷം തുടങ്ങിയ അസുഖങ്ങളുണ്ടെങ്കില്‍ അത് ഉറപ്പായും അറിയിക്കണം. സഹായത്തിന് ആരോഗ്യവകുപ്പിന്‍റെ ദിശ നമ്പറിലേക്കോ(1056, 0471-2552056) ജില്ലാ മാനസികാരോഗ്യ കേന്ദ്രം നോഡല്‍ ഓഫീസര്‍മാരുടെ നമ്പറുകളിലേക്കോ വിളിക്കാവുന്നതാണെന്നും മന്ത്രി അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.