ETV Bharat / state

വിരമിച്ചവര്‍ക്ക് പ്രൊഫസര്‍ പദവി: നീക്കം മന്ത്രി ബിന്ദുവിന് വേണ്ടിയെന്ന് ആരോപണം; വിശദീകരണം തേടി ഗവർണർ - വിരമിച്ചവര്‍ക്ക് പ്രൊഫസര്‍ പദവി

സേവ് യൂണിവേഴ്‌സിറ്റി കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഏഴ് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് സര്‍വകലാശാല വിസിയോട് ആവശ്യപ്പെട്ടു.

വിരമിച്ച കോളജ് അധ്യാപകര്‍ക്ക് പ്രൊഫസര്‍ പദവി  കാലിക്കറ്റ് സര്‍വകലാശാല നടപടിയിൽ ഗവർണർ  കാലിക്കറ്റ് വിസിയോട് വിശദീകരണം തേടി ഗവർണർ  governor sought explanation from calicut university VC  calicut university move to grant professorship to retired teachers  Arif Muhammad Khan on professorship to retired teachers  വിരമിച്ചവര്‍ക്ക് പ്രൊഫസര്‍ പദവി  പ്രൊഫസര്‍ പദവി നീക്കം മന്ത്രി ആർ ബിന്ദുവിന് വേണ്ടിയെന്ന് ആരോപണം
വിരമിച്ചവര്‍ക്ക് പ്രൊഫസര്‍ പദവി: നീക്കം മന്ത്രി ബിന്ദുവിന് വേണ്ടിയെന്ന് ആരോപണം; വിശദീകരണം തേടി ഗവർണർ
author img

By

Published : Jan 29, 2022, 12:17 PM IST

തിരുവനന്തപുരം: സര്‍വീസില്‍ നിന്ന് വിരമിച്ച കോളജ് അധ്യാപകര്‍ക്ക് പ്രൊഫസര്‍ പദവി അനുവദിക്കാനുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ നടപടിയില്‍ ഗവർണർ ഇടപെടൽ. സേവ് യൂണിവേഴ്‌സിറ്റി കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഏഴ് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ വിസിയോട് ആവശ്യപ്പെട്ടു.

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന് മുന്‍കാല പ്രാബല്യത്തില്‍ പ്രൊഫസര്‍ പദവി നല്‍കാനാണ് ഈ ക്രമവിരുദ്ധമായ നീക്കമെന്നാരോപിച്ചാണ് സേവ് യൂണിവേഴ്‌സിറ്റി കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. 2018ലെ യുജിസി റെഗുലേഷന്‍ വകുപ്പ് 6.3 പ്രകാരം സര്‍വീസില്‍ തുടരുന്നവരെ മാത്രമേ പ്രൊഫസര്‍ പദവിക്ക് പരിഗണിക്കാന്‍ പാടുള്ളൂ. യുജിസിയുടെ ഈ വ്യവസ്ഥ നിലനില്‍ക്കെയാണ് കാലിക്കറ്റ് സര്‍വകലാശാല വിവാദ ഉത്തരവിറക്കിയത്.

ALSO READ: രവീന്ദ്രൻ പട്ടയം റദ്ദാക്കുന്ന നടപടി; ഗുണഭോക്താവ് നേരിട്ട് ഹാജരാകണമെന്ന് ജില്ല കലക്‌ടർ

മന്ത്രി ബിന്ദു കാലിക്കറ്റ് സര്‍വകലാശാലയ്‌ക്ക് കീഴിലെ തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ അധ്യാപികയായിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി കഴിഞ്ഞ മാര്‍ച്ചില്‍ സ്വയം വിരമിച്ചു. മന്ത്രി ബിന്ദുവിന് മുന്‍കാല പ്രാബല്യത്തില്‍ പ്രൊഫസര്‍ പദവി അനുവദിക്കാനാണ് സര്‍വകലാശാലയുടെ ഈ തീരുമാനം എന്നാണ് ആരോപണം.

തെരഞ്ഞെടുപ്പില്‍ പ്രൊഫസര്‍ ബിന്ദു എന്ന് രേഖപ്പെടുത്തിയാണ് മന്ത്രി വോട്ട് തേടിയത്. ഇതിനെതിരെ എതിര്‍ സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന്‍ ഹൈക്കോടതിയില്‍ കേസും നല്‍കിയിട്ടുണ്ട്. ഇത് നേരിടാന്‍ കൂടിയാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ ഈ നിയമവിരുദ്ധമായ ഇടപെടൽ.

സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഉപേക്ഷിച്ച ചാന്‍സിലര്‍ പദവി ഗവര്‍ണർ അനുനയ നീക്കത്തിനു ശേഷം ഏറ്റെടുത്തതിനു പിന്നാലെ പരിഗണിച്ച ഫയലുകളില്‍ ഒന്നാണ് കാലിക്കറ്റ് സര്‍വകലാശാലയിലേത്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.