തിരുവനന്തപുരം: നെയ്യാറ്റിൻകര കുന്നത്തുകാലിൽ 14 കാരിയെ മരിച്ചനിലയിൽ കണ്ടെത്തി. ഷാജി- ശാലിനി ദമ്പതികളുടെ മകളായ ആർഷ ഷാജിയെയാണ് മരിച്ചത്. വീട്ടിലെ ജനൽ കമ്പിയില്‍ ആർഷയെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കാരക്കോണം ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
Also Read: കോഴിക്കോട് ബോംബ് സ്‌ഫോടനം; ഹരിപ്രസാദിനെതിരെ പൊലീസ് കേസെടുത്തു
കാരക്കോണം പരമ്മുപിള്ള മെമ്മോറിയാൽ ഹൈസ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. സംഭവസമയം ആർഷയും സഹോദരി വർഷവും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
ഭക്ഷണം കഴിക്കാൻ സഹോദരി വിളിക്കാൻ എത്തിയപ്പോഴായിരുന്നു തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. വെള്ളറട പൊലീസ് മേൽ നടപടി സ്വീകരിച്ചു.