ETV Bharat / state

ഗാന്ധിജിയുടെ കേരളത്തിലെ 53 ദിനങ്ങള്‍, ചരിത്ര വഴികളിലൂടെ മലയിൻകീഴ് ഗോപാലകൃഷ്ണൻ

1920നും 1937നും ഇടയില്‍ 5 തവണയാണ് മഹാത്മ ഗാന്ധി കേരളം സന്ദര്‍ശിച്ചത്. ഗാന്ധിയുടെ ഓരോ വരവും ചരിത്രപ്രാധാന്യം അര്‍ഹിക്കുന്നവയായിരുന്നു. ഗാന്ധിജിയുടെ കേരള സന്ദര്‍ശനത്തെ കുറിച്ച് ചരിത്രകാരനായ മലയിൻകീഴ് ഗോപാലകൃഷ്ണൻ വിശദീകരിക്കുന്നു

author img

By

Published : Aug 15, 2022, 6:46 AM IST

mahatha gandhi  gandhiji kerala visit  75th independence day  aazadi ka amrit mahotsav  Indian Independence day  Independence day  ബാപ്പൂജി  മഹാത്മ ഗാന്ധി  സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികം  ഇന്ത്യന്‍ സ്വാതന്ത്ര്യദിനം  വൈക്കം സത്യാഗ്രഹം  ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം  ആസാദി കാ അമൃത് മഹോത്സവ്
ഓരോ വരവിലും കേരളത്തെ ഇളക്കിമറിച്ച ബാപ്പൂജി; മഹാത്മ ഗാന്ധിയുടെ കേരളസന്ദര്‍ശനത്തിന്‍റെ നാള്‍ വഴികള്‍

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ മഹാത്മ ഗാന്ധിജിയുടെ കേരള സന്ദര്‍ശനങ്ങളും ഏറെ ചരിത്രപ്രധാന്യമുള്ളതാണ്. 1920നും 1937നുമിടയില്‍ 5 തവണകളിലായി 53 ദിവസമാണ് ഗാന്ധിജി കേരളത്തില്‍ സന്ദര്‍ശനം നടത്തിയത്. ഖിലാഫത്ത് പ്രചാരണത്തില്‍ തുടങ്ങി അയിത്തോച്ഛാടനം, വൈക്കം സത്യഗ്രഹം, ക്ഷേത്രപ്രവേശന വിളംബരത്തിന്‍റെ ആഘോഷം തുടങ്ങിയ ചരിത്രപരമായ സംഭവങ്ങളിലാണ് ഗാന്ധിജി പങ്കുകൊണ്ടത്. ശ്രീനാരയണ ഗുരു, അയ്യന്‍കാളി, തുടങ്ങി നിരവധി നവോഥാന നേതാക്കളുമായി ഗാന്ധിജി കൂടിക്കാഴ്‌ചയും നടത്തി.

മഹാത്മ ഗാന്ധിയുടെ കേരളസന്ദര്‍ശനങ്ങള്‍

മഹാത്മ ഗാന്ധിയുടെ ആദ്യ സന്ദര്‍ശനം: 1920നാണ് ഗാന്ധിജി ആദ്യമായി കേരളത്തിലെത്തുന്നത്. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും നിസഹകരണ പ്രസ്ഥാനത്തിന്റെയും പ്രചാരണത്തിനായാണ് ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ഗാന്ധിജി ഓഗസ്റ്റ് 18-ന്‌ കോഴിക്കോടെത്തിയത്. കോഴിക്കോട് കടപ്പുറത്ത് പൊതുയോഗത്തില്‍ പ്രസംഗിച്ചു. വാസ്‌കോഡഗാമയുടെ വരവും ബ്രിട്ടീഷ് അധിനിവേശവുമെല്ലാം ഉള്‍പ്പെടുത്തിയുള്ള പ്രസംഗം ജനങ്ങളില്‍ വലിയ ആവേശമാണുയര്‍ത്തിയത്. ആദ്യ സന്ദര്‍ശനം നടത്തി 5 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗാന്ധിജിയുടെ രണ്ടാം സന്ദര്‍ശനം.

വൈക്കം സത്യഗ്രഹത്തിന് പിന്തുണ: രാജ്യത്ത് തന്നെ ശ്രദ്ധ നേടിയ വൈക്കം സത്യഗ്രഹത്തിന് പിന്തുണയുമായാണ് ഗാന്ധിജി രണ്ടാം തവണയെത്തിയത്. ഈ സന്ദര്‍ശനത്തിനിടെയാണ് ശ്രീനാരയണ ഗുരുവുമായി ഗാന്ധിജി കൂടിക്കാഴ്‌ച നടത്തിയത്. 1925 മാര്‍ച്ച് 8-19 വരെയായിരുന്നു ഇത്തവണത്തെ സന്ദര്‍ശനം.

എല്ലാ ഹിന്ദുക്കള്‍ക്കും വൈക്കം ക്ഷേത്രവഴികളിലൂടെ സഞ്ചരിക്കാനുള്ള അനുവാദത്തിനു വേണ്ടിയായിരുന്നു വൈക്കം സത്യഗ്രഹം. എറണാകുളത്താണ് ഇത്തവണ ഗാന്ധിജിയെത്തിയത്. അവിടെയുള്ള സ്വീകരണ ചടങ്ങുകള്‍ക്ക് ശേഷം ബോട്ടില്‍ വൈക്കത്ത് എത്തി.

വൈക്കം സത്യഗ്രഹത്തെ എതിര്‍ക്കുന്ന ഇണ്ടന്തുരുത്തി നമ്പൂതിരിയുമായി ഗാന്ധിജി നടത്തിയ സംഭാഷണം ഏറെ ശ്രദ്ധ നേടിയതായിരുന്നു. താഴ്ന്ന ജാതിയില്‍പട്ടവര്‍ നീചജന്മങ്ങളായതിനാല്‍ വഴി നടക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു നമ്പൂതിരി ഗാന്ധിജിയെ അറിയിച്ചത്. ആലപ്പുഴ, കൊല്ലം ജില്ലകളില്‍ വിവിധ പരിപാടികള്‍ക്ക് ശേഷം വര്‍ക്കലയിലെത്തി തിരുവിതാംകൂര്‍ ഭരണാധികാരി റീജന്റ് സേതുലക്ഷ്‌മി ഭായിയെ നേരില്‍ കണ്ട് ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി.

ശ്രീനാരായണഗുരുവുമായി ഗാന്ധിജി ശിവഗിരി മഠത്തില്‍ കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് തിരുവിതാംകൂറിലെ ബാലനായ മഹാരാജാവ് ശ്രീചിത്തിര തിരുനാളിനെയും സന്ദര്‍ശിച്ചു. അന്ന് ബാലനായ ശ്രീചിത്തിര തിരുനാളിനോട് അങ്ങ് രാജാവാകുമ്പോള്‍ ക്ഷേത്രപ്രവേശനം അനുവദിക്കുമൊയെന്ന് ഗാന്ധിജി ചോദിച്ചിരുന്നു. ഉറപ്പായും എന്നായിരുന്നു മറുപടി.

ഇത് മറ്റൊരു ചരിത്രത്തിന് കാരണവുമായി. ഫോര്‍ട്ട് ഹൈസ്‌കൂള്‍, ഗേള്‍സ് സ്‌കൂള്‍, മഹാരാജാസ് കോളജ്, ലോ കോളജ് എന്നിവയും ബാലരാമപുരത്ത് താണജാതിയില്‍പ്പെട്ട പഠിക്കുന്ന സ്‌കൂളും ഗാന്ധിജി സന്ദര്‍ശിച്ചു. തുടര്‍ന്ന് കന്യാകുമാരിക്ക് പോയ ഗാന്ധിജി തിരികെയെത്തി ഇണ്ടന്തുരുത്തി നമ്പൂതിരിയുമായി വീണ്ടും കൂടിക്കാഴ്‌ച നടത്തി. ഈ സന്ദര്‍ശന സമയത്താണ് മഹാകവി വള്ളത്തോള്‍ സാഹിത്യമഞ്ജരി ഗാന്ധിക്ക് സമര്‍പ്പിച്ചത്.

മൂന്നാം സന്ദര്‍ശനം 1927ല്‍: ഒക്ടോബര്‍ 9ന് നഗര്‍കോവില്‍വഴി തിരുവനനന്തപുരത്താണ് ഇത്തവണ ഗാന്ധിജിയെത്തിയത്. റീജന്റ് മഹാറാണി സേതുലക്ഷ്‌മി ഭായിയെ സന്ദര്‍ശിച്ചു. കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഗാന്ധിജി സന്ദര്‍ശിച്ചു.

നാലാം സന്ദര്‍ശനം: പിന്നാക്ക ജാതിക്കാരുടെ ഉന്നമനത്തിനായാനുള്ള ഫണ്ട് പിരിവിനായാണ് ഗാന്ധിജിയുടെ നാലം സന്ദര്‍ശനം. കേരളത്തിലെ മുഴുവന്‍ ജില്ലകളിലും ഗാന്ധിജി സന്ദര്‍ശിച്ചു. യാത്ര തന്നെ അന്ന് ദുഃസഹമായ വയനാട് ജില്ലയില്‍ വരെ ഗാന്ധിജിയെത്തി.

ഈ സന്ദര്‍ശനത്തിലാണ് വടകരയില്‍വെച്ച് കൗമുദി എന്ന പതിനാറുകാരി അണിഞ്ഞിരുന്ന ആഭരണങ്ങളെല്ലാം ഗാന്ധിജിക്ക് നല്‍കിയത്. അയിത്തോച്ഛാടനം, ക്ഷേത്രപ്രവേശനം എന്നിവ സംബന്ധിച്ച് സാമൂതിരിയുമായി ചര്‍ച്ച നടത്തി.

ക്ഷേത്രപ്രവേശന വിളംബര ആഘോഷങ്ങള്‍ക്കായി അവസാന വരവ്: 1937ല്‍ ഗാന്ധിജി കേരളത്തിലെത്തിയതാണ് അവസാന സന്ദര്‍ശനം. തിരുവിതാംകൂര്‍ പ്രദേശത്ത് മാത്രമായിരുന്നു ഈ സന്ദര്‍ശനം. തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ പ്രഖ്യാപിച്ച ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബര ആഘോഷങ്ങളില്‍ പങ്കെടുക്കാനാണ് അദ്ദേഹമെത്തിയത്.

അന്ന് അദ്ദേഹം തലസ്ഥാനത്തെ ശ്രീത്മനാഭസ്വാമിക്ഷേത്രം ഉള്‍പ്പെടെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം മുമ്പ് അയിത്തം കല്‍പിച്ച് അകറ്റിനിര്‍ത്തിയിരുന്ന ആളുകളോടൊപ്പം സന്ദര്‍ശനം നടത്തി. അയ്യന്‍കാളിയുമായി കൂടിക്കാഴ്ച നടത്തിയതും ഈ സന്ദര്‍ശനത്തിലാണ്. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ സന്ദര്‍ശനം നടത്തിയ ശേഷം പുനലൂര്‍ വഴി മടങ്ങുകയും ചെയ്തു.

mahatha gandhi  gandhiji kerala visit  75th independence day  aazadi ka amrit mahotsav  Indian Independence day  Independence day  ബാപ്പൂജി  മഹാത്മ ഗാന്ധി  സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികം  ഇന്ത്യന്‍ സ്വാതന്ത്ര്യദിനം  വൈക്കം സത്യാഗ്രഹം  ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം  ആസാദി കാ അമൃത് മഹോത്സവ്
തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷന്‍

ഈ സന്ദര്‍ശനങ്ങളിലെല്ലാം വിവിധ ഇടങ്ങിളില്‍ നടന്ന പൊതുസമ്മേളനങ്ങളില്‍ ഗാന്ധിജി പങ്കെടുത്തിരുന്നു. പതിനായിരക്കണക്കിനു പേരാണ് ഗാന്ധിജിയിടെ പ്രസംഗം കേള്‍ക്കാനായി ഒഴുകിയെത്തിയത്. ഗാന്ധിജിയുടെ സന്ദര്‍ശനത്തിന്റെ ഓര്‍മകള്‍ക്കായി നിരവധി സ്‌മാരകമാണ് ഒരുക്കിയിട്ടുള്ളത്. ഗാന്ധിജിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തിരുവനന്തപുരം റയില്‍വേ സ്റ്റേഷനില്‍ പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.