തിരുവനന്തപുരം : തുടർച്ചയായ 12ാം ദിവസവും രാജ്യത്ത് ഇന്ധനവിലയിൽ വർധനവ്. ഡീസലിന് 38 പൈസയും പെട്രോളിന് 30 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരം നഗരത്തിലും ഒരു ലിറ്റർ ഡീസലിന് വില നൂറ് കടന്നു. കഴിഞ്ഞ ദിവസം പാറശാലയിലും വെള്ളറടയിലും ഡീസൽ വില 100 പിന്നിട്ടിരുന്നു. ഡീസലിന് 100 കടക്കുന്ന 12ാമത്തെ സംസ്ഥാനമാണ് കേരളം.
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്ധനവില
- തിരുവനന്തപുരം
പെട്രോൾ 106.70
ഡീസൽ 100.23
- കൊച്ചി
പെട്രോൾ 104.72
ഡീസൽ 98.33
- കോഴിക്കോട്
പെട്രോൾ 104.94
ഡീസൽ 98.66