ETV Bharat / state

മുന്‍പ് ഒരു ലക്ഷം, ഇപ്പോള്‍ 20 ലക്ഷം ; ഫ്ലാറ്റ് നിര്‍മാണ പെര്‍മിറ്റ് ഫീസില്‍ വന്‍ വര്‍ധന - പെര്‍മിറ്റ് ഫീസില്‍ 20 മടങ്ങോളം വര്‍ധന

കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് ഉയര്‍ത്തിയത് വന്‍ തുകയല്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ്, ഈ വാദം ശരിയല്ലെന്ന് കണക്കുകള്‍ തെളിയിക്കുന്നത്

flats construction permit rate hike  construction permit rate hike Thiruvananthapuram  flats construction permit rate  ഫ്‌ളാറ്റുകളുടെ നിര്‍മാണ പെര്‍മിറ്റ്  നിര്‍മാണ പെര്‍മിറ്റ് ഫീസില്‍ വന്‍ വര്‍ധന  ഫ്‌ളാറ്റുകളുടെ നിര്‍മാണ പെര്‍മിറ്റ്  കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ്
ഫ്ലാറ്റ് നിര്‍മാണ പെര്‍മിറ്റ് ഫീസ്
author img

By

Published : Apr 13, 2023, 5:15 PM IST

തിരുവനന്തപുരം : ഫ്ലാറ്റുകളുടെ നിര്‍മാണ പെര്‍മിറ്റ് ഫീസില്‍ 20 മടങ്ങോളം വര്‍ധന. വലിയ വാണിജ്യ കെട്ടിടങ്ങള്‍ക്കും വര്‍ധനവ് ബാധകമാകും. ഒരു ലക്ഷം ചതുരശ്ര അടി വിസ്‌തീര്‍ണമുള്ള ഫ്ലാറ്റ് പ്രൊജക്‌ടിന് നഗരസഭ പരിധികളില്‍ 20 ലക്ഷമായി വര്‍ധിപ്പിച്ചു. മുന്‍പ് ഇത് ഒരു ലക്ഷമായിരുന്നു.

തിരുവനന്തപുരം നഗരസഭ ഇതിനോടൊപ്പം 10 ശതമാനം സര്‍വീസ് ചാര്‍ജും ഈടാക്കുന്നുണ്ട്. ഇതോടെ 22 ലക്ഷം രൂപയോളം പെര്‍മിറ്റിന് വേണ്ടി മാത്രമായി നിര്‍മാതാക്കള്‍ ചെലവാക്കണം. 300 ചതുരശ്ര മീറ്ററിന് മുകളില്‍ ചതുരശ്രമീറ്ററിന് 200 രൂപയാക്കി വര്‍ധിപ്പിച്ചു. മുന്‍പ് ഇത് 10 രൂപയായിരുന്നു.

പഞ്ചായത്തുകളില്‍ ഇത് 150 രൂപയാക്കി വര്‍ധിപ്പിച്ചു. മുന്‍പ് ഇത് അഞ്ച് രൂപയായിരുന്നു. ബജറ്റില്‍ പ്രഖ്യാപിച്ച നിര്‍മാണ സാമഗ്രികളുടെ വര്‍ധനവും കൂടി കണക്കിലെടുക്കുമ്പോള്‍ ഇനി സംസ്ഥാനത്ത് ഫ്ലാറ്റുകളുടെ വില കുത്തനെ വര്‍ധിക്കും.

നഗരസഭ

വിസ്‌തീര്‍ണംഇപ്പോള്‍മുന്‍പ്
ഒരു ലക്ഷം ചതുരശ്ര അടി 20 ലക്ഷം രൂപഒരു ലക്ഷം
300 ചതുരശ്ര മീറ്ററിന് മുകളില്‍200 രൂപഏഴ് രൂപ

പഞ്ചായത്ത്

വിസ്‌തീര്‍ണംഇപ്പോള്‍മുന്‍പ്
300 ചതുരശ്ര മീറ്ററിന് മുകളില്‍150 രൂപഅഞ്ച് രൂപ

കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസും സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസില്‍ കാലോചിതമായ വര്‍ധനവുണ്ടാകുമെന്ന് തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി എംബി രാജേഷ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയായിരുന്നു ഫീസുകള്‍ വര്‍ധിപ്പിച്ചത്. മീറ്റ് ഫീസിന് പുറമെ അപേക്ഷാഫീസും സ്‌ക്രൂട്ടിണി ഫീസും ഉള്‍പ്പടെ ഉണ്ടായ വര്‍ധന ഏപ്രില്‍ 10 മുതലാണ് നിലവില്‍വന്നത്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്ത് കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസുകള്‍ കുറവാണെന്നായിരുന്നു മന്ത്രിയുടെ വാദം.

കെട്ടിട നിര്‍മാണ പെര്‍മിറ്റ് - ഫീസിലുണ്ടായ വര്‍ധന

വിസ്‌തീര്‍ണംമുനിസിപ്പാലിറ്റിനഗരസഭപഞ്ചായത്ത്
100 ചതുരശ്ര മീറ്റര്‍ വരെ300300300
300 ചതുരശ്ര മീറ്റര്‍ വരെ100010001000
300 ചതുരശ്ര മീറ്ററിന് മുകളില്‍400050003000

കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസില്‍ 81 മുതല്‍ 150 ചതുരശ്ര മീറ്റര്‍ വരെ താമസ സ്ഥലത്തിന് ചതുരശ്ര മീറ്ററിന് പഞ്ചായത്ത് തലത്തില്‍ 50 രൂപയും മുനിസിപ്പാലിറ്റിയില്‍ 70 രൂപയും നഗരസഭയില്‍ 100 രൂപയുമാക്കി വര്‍ധിപ്പിച്ചു. ഉത്പാദന മേഖലയിലെ വ്യവസായങ്ങള്‍ക്ക് പഞ്ചായത്തില്‍ 50 രൂപയും മുനിസിപ്പാലിറ്റിയില്‍ 70 രൂപയും നഗരസഭയില്‍ 120 രൂപയും വര്‍ധിപ്പിച്ചു. വാണിജ്യ നിര്‍മാണങ്ങള്‍ക്ക് പഞ്ചായത്തില്‍ 70 രൂപയും മുനിസിപ്പാലിറ്റിയില്‍ 90 രൂപയും നഗരസഭയ്ക്ക് 100 രൂപയുമായാണ് കൂട്ടിയത്. മറ്റുള്ള കെട്ടിടങ്ങള്‍ക്ക് പഞ്ചായത്തില്‍ 50 രൂപയും മുനിസിപ്പാലിറ്റിയില്‍ 70 രൂപയും നഗരസഭയില്‍ 100 രൂപയുമാണ് വര്‍ധിപ്പിച്ചത്.

151 മുതല്‍ 300 ചതുരശ്ര മീറ്റര്‍ വരെയുള്ള, താമസത്തിനുള്ള കെട്ടിടങ്ങള്‍ക്ക് ചതുരശ്ര മീറ്ററിന് പഞ്ചായത്തില്‍ 100 രൂപയും മുനിസിപ്പാലിറ്റിയില്‍ 120 രൂപയും നഗരസഭയില്‍ 150 രൂപയുമാക്കി. വ്യവസായങ്ങള്‍ക്ക് പഞ്ചായത്തില്‍ 100 രൂപയും മുനിസിപ്പാലിറ്റിയില്‍ 120 രൂപയും നഗരസഭയില്‍ 150 രൂപയുമാക്കി. വാണിജ്യത്തിനുള്ള കെട്ടിടങ്ങള്‍ക്ക് പഞ്ചായത്തില്‍ 150 രൂപയും മുനിസിപ്പാലിറ്റിയില്‍ 150 രൂപയും നഗരസഭയില്‍ 170 രൂപയുമാക്കിയാണ് വര്‍ധിപ്പിച്ചത്. മറ്റുള്ളവയില്‍ പഞ്ചായത്തുകളില്‍ 100 രൂപയും മുനിസിപ്പാലിറ്റിയില്‍ 120 രൂപയും നഗരസഭയില്‍ 150 രൂപയുമാക്കി.

300 ചതുരശ്ര മീറ്ററിന് മുകളിലുള്ള താമസ കെട്ടിടങ്ങള്‍ക്ക് ചതുരശ്ര മീറ്ററിന് പഞ്ചായത്തില്‍ 150 രൂപയും മുനിസിപ്പാലിറ്റിയില്‍ 200 രൂപയും നഗരസഭയില്‍ 200 രൂപയുമാക്കി. വ്യവസായങ്ങള്‍ക്ക് പഞ്ചായത്തില്‍ 150 രൂപയും മുനിസിപ്പാലിറ്റിയിലും നഗരസഭയിലും 200 രൂപയുമാക്കി. വാണിജ്യ കെട്ടിടങ്ങള്‍ക്ക് പഞ്ചായത്തില്‍ 200 രൂപയും മുനിസിപ്പാലിറ്റിയില്‍ 250 രൂപയും നഗരസഭയില്‍ 300 രൂപയുമാക്കിയിരുന്നു. മറ്റുള്ളവയ്ക്ക്‌ പഞ്ചായത്തില്‍ 150 രൂപയും മുനിസിപ്പാലിറ്റിയിലും നഗരസഭയിലും 200 രൂപയുമാക്കുകയായിരുന്നു.

സ്‌ക്രൂട്ടിണി ഫീസ് വര്‍ധനവ്

കെട്ടിടംനിരക്ക് (ചതുരശ്ര മീറ്റര്‍)
താമസംമൂന്ന് രൂപ
വ്യവസായം നാല് രൂപ
വാണിജ്യംനാല് രൂപ
മറ്റുള്ളവമൂന്ന് രൂപ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.