ETV Bharat / state

മാനനഷ്‌ടക്കേസ്: വിഎസ് അച്യുതാനന്ദന്‍റെ കോടതി ചെലവ് ഉമ്മന്‍ചാണ്ടി നല്‍കണമെന്ന് ജില്ല കോടതി - തിരുവനന്തപുരം ജില്ല കോടതി

കേസില്‍ നേരത്തെ ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായി പുറപ്പെടുവിച്ചിരുന്ന സബ്‌ കോടതി വിധി ജില്ല കേടതി അസ്ഥിരപ്പെടുത്തിയിരുന്നു. ഇതോടൊപ്പമാണ് വിഎസ് അച്യുതാനന്ദന്‍റെ കോടതി ചെലവ് ഉമ്മന്‍ ചാണ്ടി വഹിക്കണമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

oommen chandy  vs achuthanandan  vs achuthanandan oommen chandy defamation case  defamation  ഉമ്മന്‍ചാണ്ടി  വിഎസ്  മാനനഷ്‌ടക്കേസ്  വിഎസ് അച്യുതാനന്ദന്‍  തിരുവനന്തപുരം ജില്ല കോടതി  സോളാര്‍ കേസ്
defamation case
author img

By

Published : Jan 2, 2023, 10:13 AM IST

തിരുവനന്തപുരം: മാനനഷ്‌ട കേസില്‍ വിഎസ് അച്യുതാനന്ദന് ഉമ്മന്‍ ചാണ്ടി കോടതി ചെലവ് നല്‍കണമെന്ന് നിര്‍ദേശം. തിരുവനന്തപുരം ജില്ല കോടതിയുടേതാണ് ഉപദേശം. സോളാര്‍ കേസില്‍ തനിക്കെതിരായി വിഎസ് നടത്തിയ പരാമര്‍ശത്തിനെതിരെ നല്‍കിയ മാനനഷ്‌ട കേസില്‍ സബ്‌ കോടതി ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു.

പത്ത് ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണമെന്നായിരുന്നു വിധി. ഈ വിധി പുനഃപരിശോധിരക്കാന്‍ വിഎസ് ജില്ല കോടതിയെ സമീപിച്ചു. തുടര്‍ന്ന് കീഴ്‌ക്കോടതി വിധി നടപ്പിലാക്കുന്നത് ജില്ല കോടതി തടഞ്ഞു. ഇതേ കേസിന്‍റെ വിധി പകര്‍പ്പിലാണ് വിഎസ് അച്യുതാനന്ദന്‍റെ കോടതി ചെലവ് ഉമ്മന്‍ ചാണ്ടി വഹിക്കണമെന്ന് പരാമര്‍ശിച്ചിരിക്കുന്നത്.

സോളാര്‍ കമ്പനിയുടെ പുറകില്‍ ഉമ്മന്‍ ചാണ്ടിയാണെന്നും, സരിത നായരെ മുന്‍നിര്‍ത്തി അദ്ദേഹം കോടികള്‍ വെട്ടിച്ചെന്നും വിഎസ് 2013 ജൂലൈ ആറിന് ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് 2014ല്‍ ഉമ്മന്‍ ചാണ്ടി വിഎസിനെതിരെ മാനനഷ്‌ട കേസ് ഫയല്‍ ചെയ്‌തത്. തുടര്‍ന്നായിരുന്നു നഷ്‌ടപരിഹാരം നല്‍കണമെന്ന വിധിയ്‌ക്കെതിരെ കേസിലെ പോരായ്‌മകള്‍ ചൂണ്ടിക്കാട്ടി വിഎസ് ജില്ല കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.

കേസിനാസ്‌പദമായ അഭിമുഖത്തിന്‍റെ അസല്‍ പകര്‍പ്പ് കോടതി മുന്‍പാകെ ഹാജരാക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് സബ്‌ കോടതി വിധിയെ ജില്ല കോടതി അസ്ഥിരപ്പെടുത്തുകയായിരുന്നു. ഇതോടൊപ്പമാണ് വിഎസ് അച്യുതാനന്ദന്‍റെ കോടതി ചെലവ് ഉമ്മന്‍ ചാണ്ടി വഹിക്കണമെന്ന് പരാമര്‍ശിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.