തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് അച്ഛൻ കെ.സി ഉണ്ണി.
"ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ല. ദുരൂഹതയില്ലെന്ന നിലപാട് അംഗീകരിക്കാനാകില്ല. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഇപ്പോഴും ഉറച്ച് വിശ്വസിക്കുന്നു. താനല്ല വാഹനമോടിച്ചതെന്ന അർജുന്‍റെ തെറ്റായ മൊഴി ഇതിന് തെളിവാണ്. സിബിഐ അന്വേഷണത്തിലൂടെ മാത്രമേ ഇത് തെളിയിക്കാനാകൂ. ബാലഭാസ്കറിന്‍റെ മരണത്തിന് കാരണക്കാരനെന്ന് സംശയിക്കുന്ന പ്രകാശ് തമ്പിയും വിഷ്ണു സോമസുന്ദരവും ക്രിമിനലുകളാണ്. അർജുനും ക്രിമിനൽ പശ്ചാത്തലമുണ്ട്. അതുകൊണ്ട് തന്നെ സിബിഐ അന്വേഷണം അത്യാവശ്യമാണ്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകും" - കെസി ഉണ്ണി വ്യക്തമാക്കി.