ETV Bharat / state

സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക ലക്ഷ്യം; സിപിഎമ്മിന്‍റെ ഗൃഹസന്ദര്‍ശന പരിപാടിക്ക് തുടക്കം - അമ്പലത്തറ

തിരുവനന്തപുരം അമ്പലത്തറയില്‍ നടന്ന പരിപാടിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനൊപ്പം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, എം വിജയകുമാര്‍ എന്നിവരും പങ്കെടുത്തു.

cpm home visit  cpm  cpm home visit started  cpm kerala  സിപിഎമ്മിന്‍റെ ഗൃഹസന്ദര്‍ശന പരിപാടി  സിപിഎം സംസ്ഥാന സെക്രട്ടറി  അമ്പലത്തറ  സിപിഎം ഗൃഹസന്ദര്‍ശനം
CPM HOME VISIT
author img

By

Published : Jan 1, 2023, 11:47 AM IST

Updated : Jan 1, 2023, 11:57 AM IST

സിപിഎം ഗൃഹസന്ദര്‍ശനം

തിരുവനന്തപുരം: സിപിഎമ്മിന്‍റെ ഗൃഹസന്ദര്‍ശന പരിപാടിക്ക് തുടക്കം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ നേതൃത്വത്തില്‍ അമ്പലത്തറയില്‍ നിന്നാണ് പരിപാടി ആരംഭിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിപിഎം സംസ്ഥാന വ്യാപകമായി ഗൃഹസന്ദര്‍ശനം നടത്തുന്നത്.

അമ്പലത്തറയില്‍ നടന്ന ഗൃഹസന്ദര്‍ശനത്തില്‍ ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ, എം വിജയകുമാർ, വാർഡ് കൗൺസിലർമാർ എന്നിവരും എംവി ഗോവിന്ദനൊപ്പം പങ്കെടുത്തു. സർക്കാരിന്‍റെ വികസനപ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ലഘുലേഘകളുടെ വിതരണത്തോടൊപ്പം ജനങ്ങളുമായി നേരിട്ട് സംവാദം നടത്തുക എന്ന ലക്ഷ്യവും പരിപാടിക്കുണ്ട്. കൂടാതെ കേരളത്തെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങളെ കുറിച്ചും ജനങ്ങൾക്കിടയിൽ വിശദീകരണം നല്‍കും.

ഈ മാസം 21 വരെ പ്രാദേശിക തലത്തിൽ സംസ്ഥാനം മുഴുവൻ നേതാക്കൾ ഗൃഹ സന്ദർശനത്തിൽ പങ്കെടുക്കും.

Last Updated : Jan 1, 2023, 11:57 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.