തിരുവനന്തപുരം: എന്‍ഫോഴ്സമെന്‍ഡ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നടത്തിയ റെയ്ഡിനെ രാഷ്ട്രീയമായി നേരിടാന്‍ സി.പി.എം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ എ.കെ.ജി സെന്‍ററില്‍ കൂടിയ അവൈലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനത്തിലെത്തിയത്.
ഇ.ഡിയുടെ റെയ്ഡില്‍ മനുഷ്യാവകാശ ലംഘനമുണ്ടായെന്നും ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകണമെന്നും യോഗത്തില്‍ തീരുമാനിച്ചു. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്.രാമചന്ദ്രന്‍പിള്ള, കോടിയേരി ബാലകൃഷ്ണന്‍, എം.എ.ബേബി എന്നിവരും കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദന്‍ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി പദം ഒഴിയുന്നത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുമെന്ന് യോഗം വിലയിരുത്തി.