തിരുവനന്തപുരം: സിപിഐയുടെ സ്ഥാനാർഥിപട്ടിക പ്രഖ്യാപിച്ചു. 21 സ്ഥാനാർഥികളുടെ പട്ടികയാണ് സിപിഐ പ്രഖ്യാപിച്ചത്. അതേസമയം ഹരിപ്പാട്, പറവൂര്‍, നാട്ടിക,ചടയമംഗലം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പിന്നീട് തീരുമാനിക്കും.
നെടുമങ്ങാട്-സി.പി.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജി.ആര്‍.അനില്‍, പുനലൂര്‍-പുനലൂര്‍ മുന്‍ എം.എല്‍.എ പി.എസ്.സുപാല്‍, ചിറയിന്‍കീഴ്-സിറ്റിംഗ് എം.എല്‍.എയും ഡെപ്യൂട്ടി സ്‌പീക്കറുമായ വി.ശശി, ചാത്തന്നൂര്‍-സിറ്റിംഗ് എം.എല്‍.എ ജി.എസ്.ജയലാല്‍, കരുനാഗപ്പള്ളി-ആര്‍.രാമചന്ദ്രന്‍, ചേര്‍ത്തല-പി.പ്രസാദ്, വൈക്കം-സി.കെ.ആശ, മൂവാറ്റുപുഴ-എല്‍ദോ എബ്രഹാം, പീരുമേട്-വാഴൂര്‍ സോമന്‍, തൃശൂര്‍-പി.ബാലചന്ദ്രന്‍, ഒല്ലൂര്‍-കെ.രാജന്‍, കൈപ്പമംഗലം-ഇ.ടി.ടൈസണ്‍ മാസ്റ്റര്‍, കൊടുങ്ങല്ലൂര്‍-വി.ആര്‍.സുനില്‍കുമാര്‍, പട്ടാമ്പി-മുഹമ്മദ് മൊഹ്‌സിന്‍, മണ്ണാര്‍ക്കാട്-സുരേഷ് രാജ്, മഞ്ചേരി-ഡിബോണ നാസര്‍, തിരൂരങ്ങാടി-അജിത് കോളാടി, ഏറനാട്-കെ.ടി.അബ്ദുള്‍ റഹ്മാന്‍, നാദാപുരം-ഇ.കെ.വിജയന്‍, കാഞ്ഞങ്ങാട്-ഇ.ചന്ദ്രശേഖരന്‍, അടൂര്‍-ചിറ്റയം ഗോപകുമാര്‍ എന്നിങ്ങനെയാണ് സ്ഥാനാർഥികൾ.