ETV Bharat / state

സംസ്ഥാനത്ത് 118 പേർക്ക് കൂടി കൊവിഡ്

author img

By

Published : Jun 28, 2020, 5:57 PM IST

Updated : Jun 28, 2020, 8:25 PM IST

കേരള കൊവിഡ് വാർത്തകൾ  covid 19 breaking news  covid updates kerala  kerala covid cases count  കൊവിഡ് 19 വാർത്ത  കേരള കൊവിഡ് വാർത്ത  കേരള കൊവിഡ് രോഗികൾ  കൊവിഡ് 19 കേരള
സംസ്ഥാനത്ത് 118 പേർക്ക് കൂടി കൊവിഡ്

15:23 June 28

42 പേർ സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടി. ഇതോടെ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 2015 ആയി.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 118 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 2015 ആയി. 42 പേർ കൂടി സംസ്ഥാനത്ത് രോഗമുക്തി നേടി. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 2150 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 36 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗികൾ ഉള്ളത്. തുടർച്ചയായ പത്താം ദിവസമാണ് നൂറിലധികം രോഗികൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. 

കണ്ണൂര്‍ (26), തൃശൂര്‍ (17), കൊല്ലം (10), ആലപ്പുഴ (10), തിരുവനന്തപുരം (9), എറണാകുളം (7), കോഴിക്കോട് (7),  കാസര്‍ഗോഡ് (6), കോട്ടയം (5), മലപ്പുറം(5), വയനാട് (5), ഇടുക്കി (4), പാലക്കാട് (4), പത്തനംതിട്ട (3) എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ അഞ്ച് സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്കും, കോട്ടയം ജില്ലയിലെ നാല് പേര്‍ക്കും, തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, പാലക്കാട് എന്നീ ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

കുവൈറ്റ്- 19, യുഎഇ.- 15, ഒമാന്‍- 13, സൗദി അറേബ്യ- 10, ഖത്തര്‍- 4, ബഹറിന്‍- 4, നൈജീരിയ- 2, ഘാന- 1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. കര്‍ണാടക- 10, ഡല്‍ഹി- 7, മഹാരാഷ്ട്ര- 7, തമിഴ്‌നാട്- 5, തെലങ്കാന- 2, ഛത്തീസ്ഗഡ്- 2, ജമ്മുകശ്മീര്‍- 1, രാജസ്ഥാന്‍- 1, ഗുജറാത്ത്- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുടെ എണ്ണം.  

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,75,734 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,73,123 പേര്‍ വീട്/ഇൻസ്റ്റിറ്റ്യൂഷനല്‍ ക്വാറന്‍റൈനിലും 2611 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 335 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 5406 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്‌മെന്‍റഡ് സാമ്പിള്‍, സെന്‍റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്‍റിനല്‍, സി.ബി നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,20,821 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 4041 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണന ഗ്രൂപ്പുകളില്‍ നിന്ന് 45,592 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 43,842 സാമ്പിളുകള്‍ നെഗറ്റീവായി.  

ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ കോട്ടയം മുന്‍സിപ്പാലിറ്റി (കണ്ടെയ്ൻമെന്‍റ് സോണ്‍: വാര്‍ഡ് 36), പള്ളിക്കത്തോട് (8), കറുകച്ചാല്‍ (7), മലപ്പുറം ജില്ലയിലെ വട്ടക്കുളം (എല്ലാ വാര്‍ഡുകളും), എടപ്പാള്‍ (എല്ലാ വാര്‍ഡുകളും), ആലങ്കോട് (എല്ലാ വാര്‍ഡുകളും), പൊന്നാനി മുന്‍സിപ്പാലിറ്റിയിലെ (1, 2, 3, 50, 51 എന്നീ വാര്‍ഡുകളൊഴികെ), മാറഞ്ചേരി (എല്ലാ വാര്‍ഡുകളും), പുല്‍പ്പറ്റ (7), ആലപ്പുഴ ജില്ലയിലെ അരൂര്‍ (1), ചെന്നിത്തല (14), എറണാകുളം ജില്ലയിലെ പാറക്കടവ് (8), കൊച്ചി കോര്‍പറേഷന്‍ (67) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ ആകെ 124 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്.

Last Updated : Jun 28, 2020, 8:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.