തിരുവനന്തപുരം: കൊവിഡിന്‍റെ പേരിൽ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിഭ്രാന്തി പരത്തുന്ന വാർത്തകൾ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നവർക്കെതിരെയാണ് നടപടി. തിരുവനന്തപുരം,കോഴിക്കോട്, കൊച്ചി സൈബർ ഡോമുകൾക്ക് ഇത് സംബന്ധിച്ച് കർശന നിർദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. ക്വാറന്‍റൈന്‍ ലംഘിച്ചെന്ന തരത്തിൽ പ്രവാസികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതിനെതിരെ കർശനമായ നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് വ്യാജവാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി - ക്വാറന്‍റൈന്‍ ലംഘനം വ്യാജ വാര്‍ത്ത
തിരുവനന്തപുരം,കോഴിക്കോട്, കൊച്ചി സൈബർ ഡോമുകൾക്ക് ഇത് സംബന്ധിച്ച് കർശന നിർദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു.