തിരുവനന്തപുരം : ശബരിമലയില്‍ നിറപുത്തരി ചടങ്ങുകള്‍ക്ക് നട തുറക്കുമ്പോള്‍ ഭക്തരെ പ്രവേശിപ്പിക്കുക സാഹചര്യം നോക്കി മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഴക്കെടുതിയും പമ്പയിലെ ജലനിരപ്പും നോക്കിയാകും തീരുമാനമെടുക്കുക. ഇക്കാര്യത്തില്‍ പത്തനംതിട്ട ജില്ല കലക്‌ടര്‍ തീരുമാനമെടുക്കും.
ഭക്തര്‍ക്ക് എത്താന്‍ ബുദ്ധിമുട്ടുള്ള സാഹചര്യമാണെങ്കില്‍ നേരത്തെ തന്നെ അറിയിക്കാന്‍ കലക്‌ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.