ETV Bharat / state

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കി പ്രയോഗിച്ച് പൊലീസ് - Congress Protest

Youth Congress Protest: മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീശി പൊലീസ്. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റിന് പരിക്ക്.

യൂത്ത് കോണ്‍ഗ്രസ്  യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്  പൊലീസ്  പൊലീസ് ലാത്തി ചാര്‍ജ്  ജലപീരങ്കി  Youth Congress Protest  CMs Gunman Sandeep  Gunman Sandeep  CM Pinarayi Vijayan  യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്  മുഖ്യമന്ത്രിയുടെ ഗൺമാൻ സന്ദീപ്  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala  Clashes In Youth Congress Protest  Youth Congress Protest  Congress Protest  Protest
Clashes In Youth Congress Protest
author img

By ETV Bharat Kerala Team

Published : Dec 16, 2023, 9:19 PM IST

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദനത്തിന് ഇരയാക്കിയ മുഖ്യമന്ത്രിയുടെ ഗൺമാൻ സന്ദീപിന്‍റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ്‌ നടത്തിയ മാർച്ചിൽ സംഘർഷം. വൈകിട്ട് 6 മണിയോടെ സന്ദീപിന്‍റെ വീട്ടിലേക്ക് നടത്തിയ മാർച്ചിൽ പൊലീസ് ലാത്തിവീശി. പ്രവര്‍ത്തകര്‍ക്ക് നേരെ മൂന്നുതവണ പൊലീസ് ജലപീരങ്കി പ്രായോഗിച്ചു (CM's Gunman Sandeep).

പ്രവർത്തകർ പൊലീസിന് നേരെ കമ്പ് കല്ലും വലിച്ചെറിഞ്ഞതിന്‍റെ പിന്നാലെയാണ് ലാത്തി വീശിയത്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. ലാത്തി ചാർജിൽ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് നേമം ഷജീറിന് സാരമായി പരിക്കേറ്റു.

കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ വച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്രൂര മര്‍ദനത്തിന് ഇരയായത്. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നവകേരള സദസ് ആലപ്പുഴയില്‍ എത്തിയപ്പോഴാണ് സംഭവം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിയും അംഗരക്ഷകര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ചത് (Youth Congress Protest).

വാഹനത്തിന് നേരെ പ്രതിഷേധിച്ചെത്തിയ പ്രവര്‍ത്തകരെ പൊലീസ് നീക്കിയിരുന്നു. എന്നാല്‍ വാഹനം കടന്ന് പോയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഗണ്‍മാനായ അനിലിന്‍റെ നേതൃത്വത്തില്‍ എത്തിയ അംഗരക്ഷകരുടെ സംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു (Clashes In Youth Congress Protest).

പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകരെ പൊലീസ് പൂര്‍ണമായും നിയന്ത്രിച്ചതിന് പിന്നാലെയായിരുന്നു സംഘത്തിന്‍റെ ആക്രമണം. ഇതിനെതിരെ വിവിധയിടങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെയും വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

അന്വേഷണം ആവശ്യപ്പെട്ട് തിരുവഞ്ചൂരും രംഗത്ത്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂര മര്‍ദനത്തിന് ഇരയാക്കിയ സംഭവത്തില്‍ കൃത്യമായി അന്വേഷണം നടത്തണമെന്നും നിയമ നടപടി സ്വീകരിക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. ഇത് പൊലീസിങ് സിസ്റ്റത്തിന്‍റെ ലംഘനമാണെന്നും ഇത്തരം പ്രവര്‍ത്തികള്‍ വിഐപികളുടെ സുരക്ഷയ്‌ക്ക് അപകടകരമാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. ഇതിനെതിരെ ശക്തമായി പൊരുതുമെന്നും വിട്ടുവീഴ്‌ചയില്ലാത്ത നടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പൊലീസ് ഇത്തരത്തില്‍ അഴിഞ്ഞാടിയാല്‍ എവിടെ പോയി നില്‍ക്കുമെന്നും യഥാര്‍ഥത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ മുന്‍ നിര്‍ത്തിയല്ല അംഗരക്ഷകര്‍ ഇത്തരത്തില്‍ പെരുമാറിയതെന്നും സത്‌പേര് സമ്പാദിക്കുവാന്‍ വേണ്ടിയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

also read: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം; 'ഇത് പൊലീസിങ് സിസ്റ്റത്തിന്‍റെ ലംഘനം', തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.