ETV Bharat / state

ചിറ്റാര്‍ കസ്റ്റഡി മരണം; അന്വേഷണം സി.ബി.ഐക്ക് - forest department

മത്തായിയുടെ ഭാര്യയുടെ ഹർജി ഹൈക്കോടതി വെള്ളിയാഴ്‌ച പരിഗണിക്കും. കേസ്‌ സി.ബി.ഐ അന്വേഷിക്കുമെന്ന തീരുമാനം സർക്കാർ ഹൈക്കോടതിയെ അറിയിക്കും.

ചിറ്റാര്‍ കസ്റ്റഡി മരണം  അന്വേഷണം സി.ബി.ഐക്ക് വിടാന്‍ തീരുമാനം  സി.ബി.ഐ  മത്തായിയുടെ ഭാര്യയുടെ ഹർജി  ഹൈക്കോടതി  chittar custody murder case  cbi investigates  custody murder  forest department  pathanamthitta
ചിറ്റാര്‍ കസ്റ്റഡി മരണം; അന്വേഷണം സി.ബി.ഐക്ക് വിടാന്‍ തീരുമാനം
author img

By

Published : Aug 21, 2020, 10:10 AM IST

തിരുവനന്തപുരം: പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പ് കസ്റ്റഡിയിൽ എടുത്ത യുവാവ് മരിച്ച സംഭവത്തില്‍ അന്വേഷണം സി.ബി.ഐക്ക് വിടാൻ തീരുമാനം. ഇത്‌ സംബന്ധിച്ച് ഫയലിൽ മുഖ്യമന്ത്രി ഒപ്പുവെച്ചു. മത്തായിയുടെ ഭാര്യയുടെ ഹർജി വെള്ളിയാഴ്‌ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സർക്കാർ തീരുമാനം. കേസ്‌ സി.ബി.ഐ അന്വേഷിക്കുമെന്ന തീരുമാനം സർക്കാർ ഹൈക്കോടതിയെ അറിയിക്കും.

ജൂലായ്‌ 29നാണ് ചോദ്യം ചെയ്യാൻ വനം വകുപ്പ് കസ്റ്റഡയിൽ എടുത്ത ചിറ്റാർ കുടപ്പന പടിഞ്ഞാറെ ചെരുവിൽ പി. പി മത്തായിയെ ഫാമിലെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വനപാലകരാണ് മത്തായിയുടെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിൻ്റെയും നാട്ടുകാരുടെയും ആരോപണം. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് വരെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടിലാണ് കുടുംബം. കഴിഞ്ഞ 25 ദിവസമായി മത്തായിയുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.