ETV Bharat / state

കൊവിഡ് പ്രതിരോധം; സംതൃപ്‌തി രേഖപ്പെടുത്തി കേന്ദ്ര സംഘം - covid prevention activities

രണ്ടു ദിവസത്തെ കേരള സന്ദർശനത്തിന് ശേഷം കേന്ദ്രം സംഘം ആരോഗ്യ മന്ത്രി കെ.കെ ശൈലജയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്‌തു.

സംസ്ഥാനത്തിന്‍റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ; സംതൃപ്തി രേഖപ്പെടുത്തി കേന്ദ്ര സംഘം  കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ  സംസ്ഥാനത്തിന്‍റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ  കേന്ദ്ര സംഘം  കൊവിഡ്  ആരോഗ്യ മന്ത്രി  കെ.കെ ശൈലജ  central team satisfied in state's covid prevention activities  central team  covid prevention activities  covid
സംസ്ഥാനത്തിന്‍റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ; സംതൃപ്‌തി രേഖപ്പെടുത്തി കേന്ദ്ര സംഘം
author img

By

Published : Jan 11, 2021, 3:05 PM IST

Updated : Jan 11, 2021, 4:52 PM IST

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംതൃപ്‌തി രേഖപ്പെടുത്തി കേന്ദ്ര സംഘം. കൊവിഡ്, പക്ഷിപ്പനി പ്രതിരോധത്തിൽ സംസ്ഥാനം നടത്തുന്നത് കൃത്യമായ ഇടപെടലാണെന്നും സംഘം അഭിപ്രായപ്പെട്ടു.

കൊവിഡ് പ്രതിരോധത്തില്‍ കേരളം നടത്തുന്ന പ്രവർത്തനങ്ങൾ ഫീൽഡ് തലത്തിലും ഔദ്യോഗിക തലത്തിലും വിലയിരുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് കേന്ദ്ര സർക്കാരിന് നൽകുമെന്ന് സംഘം അറിയിച്ചു. രണ്ടു ദിവസത്തെ കേരള സന്ദർശനത്തിന് ശേഷം കേന്ദ്ര സംഘം ആരോഗ്യ മന്ത്രി കെ.കെ ശൈലജയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്‌തു. നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്‌ടർ ഡോ.എസ്.കെ. സിങ്, കേരളത്തിന്‍റെ ചുമതലയുള്ള കൊവിഡ് നോഡൽ ഓഫീസർ മിൻഹജ് അലാം എന്നിവരാണ് കേന്ദ്ര സംഘത്തിലുള്ളത്.

കൊവിഡ് പ്രതിരോധം; സംതൃപ്‌തി രേഖപ്പെടുത്തി കേന്ദ്ര സംഘം

കൊവിഡിന്‍റെ കുത്തനയുള്ള വർധനവ് തടയാൻ സാധിച്ചതും മരണ നിരക്ക് കുറച്ച് നിർത്തിയതുമാണ് സംസ്ഥാനത്തിന്‍റെ വിജയമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ദേശീയ രോഗനിയന്ത്രണ വിഭാഗത്തിന്‍റെ റീജിയണൽ കേന്ദ്രം അനുവദിക്കാമെന്നും അറിയിച്ചിട്ടുണ്ട്. കേരളത്തിലെ രോഗവ്യാപന സാഹചര്യം ചൂണ്ടിക്കാട്ടി സമയബന്ധിതമായി വാക്‌സിൻ നൽകണമെന്നത് ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി വ്യാഴാഴ്‌ചയെത്തിയ സംഘം ആലപ്പുഴ, കോട്ടയം എന്നീ ജില്ലകൾ സന്ദർശിച്ചു.

Last Updated : Jan 11, 2021, 4:52 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.