തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിലെ അപ്പീല്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല. നാണമോ മാനമോ ഉണ്ടെങ്കില്‍ അത് ചെയ്യണം. സുപ്രീംകോടതിയെ കബളിപ്പിക്കാന്‍ ആണ് സര്‍ക്കാര്‍ ശ്രമം. സര്‍ക്കാര്‍ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും മാണി അഴിമതിക്കാരനെന്ന നിലപാട് മാറ്റിയത് പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്നാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എന്തിനാണ് മാണിയുടെ ബജറ്റ് അവതരണം അന്ന് തടസപെടുത്താന്‍ ശ്രമിച്ചതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ കക്ഷി ചേര്‍ന്ന ചെന്നിത്തല സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് കോടതിയില്‍ ഉന്നയിച്ചത്.
READ MORE: നിയമസഭ കയ്യാങ്കളിക്കേസ്: പിൻവലിക്കാൻ സർക്കാരിന് കഴിയില്ലെന്ന് സുപ്രീം കോടതി