ETV Bharat / state

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ച്; കേസെടുത്ത് പൊലീസ്, ഷാഫി പറമ്പില്‍ ഒന്നാം പ്രതി - ഷാഫി പറമ്പിൽ

Youth Congress March: യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ ഷാഫി പറമ്പിലിനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് കന്‍റോണ്‍മെന്‍റ് പൊലീസ്.

Youth Congress March Case  Rahul mankottam  ഷാഫി പറമ്പിൽ  രാഹുല്‍മാങ്കൂട്ടത്തില്‍
Youth Congress Secretariat March: Police take case
author img

By ETV Bharat Kerala Team

Published : Jan 11, 2024, 9:27 AM IST

Updated : Jan 11, 2024, 9:52 AM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് സമരത്തിലെ അക്രമ കേസില്‍ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍മാങ്കൂട്ടത്തിലിനെ റിമാൻഡ് ചെയ്‌തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ കേസെടുത്ത് പൊലീസ് (Youth Congress March Case). യൂത്ത് കോൺഗ്രസ്‌ മുൻ അധ്യക്ഷൻ ഷാഫി പറമ്പിലിനെ ഒന്നാം പ്രതിയാക്കി കന്‍റോൺമെന്‍റ് പൊലീസ് ആണ് കേസെടുത്തത്.

യൂത്ത് കോൺഗ്രസ് നേതാക്കളായ സുധീർ ഷാ, നേമം ഷജീർ, ഷാജു അമർദാസ്, മനോജ് മോഹൻ ഉൾപ്പെടെ കണ്ടാലറിയാവുന്ന 150ഓളം പേർക്കെതിരെയാണ് കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തിരിക്കുന്നത്. പൊതുവീഥികളിൽ സമരമോ ജാഥയോ നടത്താൻ പാടില്ലെന്ന ഉത്തരവ്‌ ലംഘിച്ച് സമരം നടത്തിയതിനാണ് കേസ്. ഷാഫി പറമ്പിൽ മാർച്ച് ഉദ്‌ഘാടനം ചെയ്‌തതിന് പിന്നാലെ സംഘർഷം ഉണ്ടാകുകയായിരുന്നു.

രണ്ട് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തീവ്രവാദിയെ അറസ്റ്റ് ചെയ്യും പോലെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ (Rahul Mamkootathil arrest) അറസ്റ്റ് ചെയ്‌തതെന്നും അറസ്റ്റ് നാടകത്തിന്‍റെ ഉദ്ദേശ്യം യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരോട് നോക്കിയിരുന്നോ എന്ന സന്ദേശം ആയിരുന്നോയെന്നും ഷാഫി ചോദിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കോളർ പിടിച്ച പൊലീസുകാർ തമ്പ്രാക്കളെ തൃപ്‌തിപ്പെടുത്താനാണ് ശ്രമിക്കുന്നതെങ്കിൽ മര്യാദയ്ക്ക് ശമ്പളം വാങ്ങില്ല. പിണറായി വിജയന് അടിമ പണി ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ പേരകുട്ടിക്ക് പാലും ബിസ്ക്കറ്റും വാങ്ങിയാൽ മതി. വാ മോനെ ആർഷോ എന്ന് വിളിച്ചപ്പോ അലിഞ്ഞ എസ് എഫ് ഐക്കാർക്ക് സിപിഎം സംസ്ഥാന സെക്രട്ടറി ക്ലാസ് എടുത്താൽ മതി. യൂത്ത് കോൺഗ്രസുകാരോട് വേണ്ടന്നും ഷാഫി പറമ്പിൽ (Shafi Parambil) പറഞ്ഞിരുന്നു.

Also Read: രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ മാർച്ച്‌

അതേസമയം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍റെ അറസ്റ്റില്‍ അസ്വാഭാവികതകള്‍ ഒന്നുമില്ലെന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രതികരണം. രാഹുല്‍ മാങ്കൂട്ടത്തിലിന് വീര പരിവേഷം സൃഷ്‌ടിക്കലിനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി ആരോപിച്ചു. ഇപ്പോള്‍ മന്ത്രിസഭയിലുള്ള താനടക്കം പലരും ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.

നാല് തവണ താന്‍ ജയിലില്‍ കിടന്നിട്ടുണ്ട്. തന്നെയും യുഡിഎഫ് ഭരണകാലത്ത് വീട് വളഞ്ഞാണ് അറസ്റ്റ് ചെയ്‌ത തെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മാധ്യമങ്ങളും ഇതെല്ലാം ആഘോഷിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.

Last Updated : Jan 11, 2024, 9:52 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.