ETV Bharat / state

കെട്ടിടത്തിന്‍റെ ചുവരിടിഞ്ഞ്‌ വീണ് തൊഴിലാളി മരിച്ചു - karur

കരൂരിന് സമീപമുള്ള പഴയ ടൂട്ടോറിയൽ കെട്ടിടത്തിന്‍റെ ചുവരിടിച്ച് ജനാല ഇളക്കി മാറ്റുന്നതിനിടയിലാണ് അപകടമുണ്ടായത്

building collapsed; one died  കെട്ടിടത്തിന്‍റെ ചുവരിടിഞ്ഞ്‌ വീണ് തൊഴിലാളി മരിച്ചു  തിരുവനന്തപുരം പോത്തൻകോട്  thiruvananthapuram pothencode  karur  കരൂർ
കെട്ടിടത്തിന്‍റെ ചുവരിടിഞ്ഞ്‌ വീണ് തൊഴിലാളി മരിച്ചു
author img

By

Published : Jan 12, 2020, 8:45 PM IST

തിരുവനന്തപുരം: കെട്ടിടത്തിന്‍റെ ചുവരിടിഞ്ഞ്‌ വീണ് തൊഴിലാളി മരിച്ചു. കരൂർ സ്വദേശി സണ്ണി (52) യാണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം. പോത്തൻകോട് കരൂരിന് സമീപമുള്ള പഴയ ടൂട്ടോറിയൽ കെട്ടിടത്തിന്‍റെ ചുവരിടിച്ച് ജനാല ഇളക്കി മാറ്റുന്നതിനിടയിലാണ് അപകടമുണ്ടായത്. കോൺക്രീറ്റ് സ്ലാബ് ഉൾപ്പെടുന്ന ചുവർ ഒന്നാകെ ഇടിഞ്ഞു വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ശ്രമം വിഫലമായി. പിന്നീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് സണ്ണിയുടെ ശരീരം പുറത്തെടുത്തത്. ഉടൻ തന്നെ 108 ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സണ്ണിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത്‌ ക്ലമന്‍റി (53 )നും അപകടത്തിൽ പരിക്കേറ്റു. ഇയാളെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കരൂർ സ്വദേശി രാമചന്ദ്രൻ നായരുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. താൻ ഉപേക്ഷിച്ച കെട്ടിടത്തിൽ തന്‍റെ അറിവോ സമ്മതമോ കൂടാതെയാണ് ഇവർ പ്രവേശിച്ചതെന്നും കെട്ടിടത്തിലെ ജനലും ഇഷ്‌ടികകളും ഇളക്കിയെടുക്കാൻ ശ്രമിച്ചതെന്നുമാണ് ഉടമ പറയുന്നത്. കഴക്കൂട്ടത്ത് നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റും പോത്തൻകോട് സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്‍റ് കെ.വേണുഗോപാലൻ നായരും സ്ഥലത്തെത്തി.

Intro:കെട്ടിടത്തിന്റെ ചുമർ  ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു.

പോത്തൻകോട്: കരൂരിൽ  വീടിന്റെ ചുമർ ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. കരൂർ അനീഷ് ഭവനിൽ സണ്ണി (52 ) ആണ് മരിച്ചത്. വൈകുന്നേരം 5 മണിയോടെയായിരുന്നു  അപകടം. പോത്തൻകോട് കരൂരിന് സമീപം പഴയ ടൂട്ടോറിയൽ കെട്ടിടത്തിലെ ചുവരിടിച്ച് ജനാല ഇളക്കി മാറ്റുന്നതിനിടയിലാണ് അപകടം. കോൺക്രീറ്റ് സ്ളാബ് ഉൾപ്പെടുന്ന ചുവർ ഒന്നാകെ ഇടിഞ്ഞു വീണാണ് അപകടം.  അരയ്ക്കുമുകളിലുള്ള ഭാഗം പൂർണമായും ചുമരിന് അടിയിൽപ്പെട്ട നിലയിലായിരുന്ന സണ്ണിയെ ഓടിക്കൂടിയ നാട്ടുകാർ രക്ഷപ്പെടുത്താൻ നോക്കിയെങ്കിലും ശ്രമം വിഫലമായതിനെത്തുടർന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് പുറത്തെടുത്തത്. ഉടൻ തന്നെ 108 ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സണ്ണിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്തും പോത്തൻകോട് മണ്ഡപംകുന്ന് പുതുവൽ പുത്തൻവീട്ടിൽ ക്ലമന്റ് (53 )നും അപകടത്തിൽ പരിക്കേറ്റു. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരൂർ സ്വദേശി രാമചന്ദ്രൻ നായരുടെ ഉടമസ്ഥതയിലുള്ളതാണ് അപകടമുണ്ടായ കെട്ടിടം. ജീർണാവസ്ഥയിലായി ഉപേക്ഷിച്ച കെട്ടിടത്തിൽ തന്റെ അറിവോ സമ്മതമോ കൂടാതെയാണ് ഇവർ പ്രവേശിച്ച് പഴകി ഉപേക്ഷിച്ച കെട്ടിടത്തിലെ ജന്നലും ഇഷ്ടികകളും ഇളക്കിയെടുക്കാൻ ശ്രമിച്ചതെന്നാണ് അപകടത്തെത്തുടർന്ന് ഉടമയെ ബന്ധപ്പെട്ടപ്പോൾ അറിയാൻ കഴിഞ്ഞത്. അപകടത്തെത്തുടർന്ന് കഴക്കൂട്ടത്ത് നിന്ന് ഫയർഫോഴ്സും പോത്തൻകോട് സി.ഐ.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് കെ.വേണുഗോപാലൻ നായരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. അനിതയാണ് മരിച്ച സണ്ണിയുടെ ഭാര്യ. മക്കൾ: അനീഷ്,സനുലാൽ. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

ക്യാപ്‌ഷൻ; .കെട്ടിടത്തിന്റെ ചുവർ ഇടിഞ്ഞു അടിയിൽ അകപ്പെട്ടുപോയ സണ്ണിയെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പുറത്തെടുക്കാനുള്ള ശ്രമംBody:......Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.