ETV Bharat / state

പ്രതീക്ഷയില്‍ മാത്രമൊതുങ്ങി താമരത്തിളക്കം

തിരുവനന്തപുരം, തൃശൂർ കോർപറേഷൻ അടക്കം പ്രതീക്ഷ വെച്ച പ്രധാന ഇടങ്ങളിൽ ബിജെപിക്ക് ഭരണം നേടാനായില്ല.

പ്രതീക്ഷയില്‍ മാത്രമൊതുങ്ങി താമരത്തിളക്കം  തിരുവനന്തപുരം  തിരുവനന്തപുരം ബിജെപി  കേരളത്തിൽ ബിജെപി  ഇതളുകൾ വിടരാതെ താമര  bjp thiruvananthapuram election update  bjp thiruvananthapuram  bjp kerala election updates
പ്രതീക്ഷയില്‍ മാത്രമൊതുങ്ങി താമരത്തിളക്കം
author img

By

Published : Dec 16, 2020, 6:53 PM IST

തിരുവനന്തപുരം: " ഇത്തവണ തിരുവനന്തപുരം കോർപ്പറേഷനില്‍ ബിജെപിയുടെ മേയറുണ്ടാകും. അടുത്ത തവണ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിന്‍റെ തലസ്ഥാനത്ത് എത്തുമ്പോൾ സ്വീകരിക്കാൻ ബിജെപിയുടെ മേയറുണ്ടാകും". കഴിഞ്ഞ ഒരു മാസം കേരളത്തില്‍ മുഴങ്ങിക്കേട്ട പ്രചാരണ കോലാഹലങ്ങളിലൊന്നായിരുന്നു ഇത്.

ജില്ലാ പ്രസിഡന്‍റിനെ വരെ കോർപ്പറേഷൻ സ്ഥാനാർഥിയാക്കി മത്സരിപ്പിച്ചപ്പോൾ കേരളത്തിന്‍റെ തലസ്ഥാനം തങ്ങൾ ഭരിക്കുമെന്ന അവകാശ വാദമാണ് ബിജെപി മുന്നോട്ടു വെച്ചത്. പക്ഷേ തിരുവനന്തപുരവും മറ്റൊരു പ്രതീക്ഷയായിരുന്ന തൃശൂർ കോർപ്പറേഷനും അടക്കം എവിടെയും ഭരണത്തിലെത്താനായില്ല. തൃശൂരില്‍ സംസ്ഥാന നേതാവ് ബി ഗോപാലകൃഷ്ണൻ പരാജയപ്പെടുകയും ചെയ്‌തു. കൊച്ചി, കൊല്ലം, കോഴിക്കോട് കോർപ്പറേഷനുകളില്‍ കൂടുതല്‍ സീറ്റുകൾ എന്ന പ്രഖ്യാപനവും വെറുതെയായി.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ ആകെയുണ്ടായിരുന്ന ഒരേ ഒരു സിറ്റിങ് സീറ്റില്‍ മുൻ ജില്ലാ പ്രസിഡന്‍റ് കെ സുരേഷിന്‍റെ പരാജയവും വലിയ തിരിച്ചടിയായി. മോദിഭരണത്തിന്‍റെ നേട്ടങ്ങളും ശബരിമല വിഷയവും മുൻനിർത്തി വോട്ടു ചോദിച്ച ബിജെപിക്ക് അമിത പ്രതീക്ഷകളുടെ ഭാരം വോട്ടായി മാറ്റാനായില്ല എന്നതാണ് ഈ തെരഞ്ഞെടുപ്പ് നല്‍കുന്ന സൂചന.

2015ലെ തദ്ദേശ തെരഞ്ഞെടുപ്പിനേക്കാൾ ഇരട്ടിയലധികം വാർഡുകളും ഭരണവും നേടും എന്നതായിരുന്നു ബിജെപി നടത്തിയ അവകാശവാദം. എന്നാല്‍ മുനിസിപ്പാലിറ്റികളില്‍ കഴിഞ്ഞ തവണത്തേക്കാൾ കൂടുതല്‍ സീറ്റുകൾ നേടാൻ കഴിഞ്ഞതും ഗ്രാമപഞ്ചായത്തുകളില്‍ കഴിഞ്ഞ തവണത്തേക്കാൾ അധികം അധികാരം ലഭിച്ചതും മാത്രമാണ് ബിജെപിക്ക് ആശ്വാസമാകുന്നത്. കഴിഞ്ഞ തവണ ഭരിച്ച പാലക്കാട് മുനിസിപ്പാലിറ്റിക്കൊപ്പം പന്തളം മുനിസിപ്പാലിറ്റി കൂടി ബിജെപി ഇത്തവണ ഭരിക്കും.

കഴിഞ്ഞ തവണ 13 പഞ്ചായത്തുകളില്‍ ഭരണം ലഭിച്ചപ്പോൾ ഇപ്പോൾ അത് 26 പഞ്ചായത്തുകൾ ഭരിക്കാം എന്ന നിലയിലേക്ക് ബിജെപിയും എൻഡിഎയും മാറി. അതേസമയം, 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒരിടത്തു പോലും അധികാരം ലഭിച്ചിട്ടുമില്ല. ജില്ലാ പഞ്ചായത്തുകളില്‍ നേരിയ സ്വാധീനം മാത്രമാണ് ഇപ്പോഴുമുള്ളത്. എല്‍ഡിഎഫിന് എതിരായ ആരോപണങ്ങളില്‍ ശ്രദ്ധയൂന്നി പ്രചരണം നയിച്ചിരുന്ന ബിജെപി, ഇത്തവണ ഫലം വന്നപ്പോൾ ബിജെപിക്ക് എതിരായി എല്‍ഡിഎഫിന് യുഡിഎഫ് വോട്ടു മറിച്ചു എന്ന ആരോപണമാണ് നടത്തുന്നത്. എല്‍ഡിഎഫിന് തങ്ങളാണ് ശക്തമായ ബദല്‍ എന്നു പറയുന്ന ബിജെപി സംസ്ഥാന നേതൃത്വം, പ്രതീക്ഷിച്ച വിജയം ലഭിക്കാത്തതിലെ നീരസം മറച്ചുവെക്കുന്നുമില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.