ETV Bharat / state

കാട്ടാന ആക്രമണം: രണ്ട് ബൈക്ക് യാത്രികർക്ക് പരിക്ക് - malayalam latest news

ബൈക്കിന്‍റെ പിന്നിലിരുന്ന മഹേഷിനെ ആന തുമ്പിക്കൈകൊണ്ടടിച്ചു. ഇതോടെ നിലത്തു വീണ ഇവര്‍ കഷ്‌ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.

elephent attack  bike riders injured elephant attack bonakkad  കാട്ടാന ആക്രമണം  കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്  ബോണക്കാട് കാട്ടാന ആക്രമണം  കേരള വാർത്തകൾ  മലയാളം വാർത്തകൾ  kerala latest news  malayalam latest news  bonakkad elephant attack
കാട്ടാന ആക്രമണം: രണ്ട് ബൈക്ക് യാത്രികർക്ക് പരിക്ക്
author img

By

Published : Sep 29, 2022, 2:11 PM IST

തിരുവനന്തപുരം: വിതുരയ്ക്ക് സമീപം ബോണക്കാട് കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. ബൈക്കില്‍ വരികയായിരുന്ന യുവാക്കളെയാണ് കാട്ടാന ആക്രമിച്ചത്. വിതുര സ്വദേശികളായ മഹേഷ്, പ്രിന്‍സ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ബുധനാഴ്‌ച രാത്രി ഏഴരയോടെ ബൈക്കില്‍ വരികയായിരുന്ന യുവാക്കൾ വളവില്‍ വച്ചാണ് കാട്ടാനയെ കണ്ടത്. ബൈക്ക് തിരിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും തൊട്ടടുത്തെത്തിയതിനാല്‍ സാധിച്ചില്ല. ബൈക്കിന്‍റെ പിന്നിലിരുന്ന മഹേഷിനെ ആന തുമ്പിക്കൈകൊണ്ടടിച്ചു.

ഇതോടെ നിലത്തു വീണ ഇവര്‍ കഷ്‌ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരുടെ ബൈക്ക് ആന തകര്‍ത്തു. വിതുര താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

മഹേഷിന് വാരിയെല്ലുകള്‍ക്ക് ക്ഷതമേറ്റു. പ്രിന്‍സിന് കൈക്കും നെഞ്ചിനും പരിക്കേറ്റിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.