ETV Bharat / state

കേരളസര്‍വകലാശാല യുവജനോത്സവത്തിനിടെ സംഘര്‍ഷം; എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് - kerala university youth festival

യൂണിവേഴ്‌സിറ്റി കോളജിന് പ്രതീക്ഷിച്ച പോയിന്‍റുകള്‍ നല്‍കാത്തതിനെ ചൊല്ലി തുടങ്ങിയ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

കേരളസര്‍വകലാശ യുവജനോത്സവത്തിനിടെ സംഘര്‍ഷം  എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്  തിരുവനന്തപുരം  കേരളസര്‍വകലാശാല  തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്  കാര്യവട്ടം ഗവ. കോളജ്  kerala university youth festival  sfi workers
കേരളസര്‍വകലാശ യുവജനോത്സവത്തിനിടെ സംഘര്‍ഷം; എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
author img

By

Published : Mar 7, 2020, 3:55 PM IST

തിരുവനന്തപുരം: കേരളസര്‍വകലാശാല യുവനോത്സവത്തിനിടെ സംഘര്‍ഷം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥികളും കാര്യവട്ടം ഗവ. കോളജ് വിദ്യാര്‍ഥികളും തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. യൂണിവേഴ്‌സിറ്റി കോളജിന് പ്രതീക്ഷിച്ച പോയിന്‍റുകള്‍ നല്‍കാത്തതിനെ ചൊല്ലി തുടങ്ങിയ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇരു കോളജുകളിലേയും എസ്എഫ്ഐ പ്രവര്‍ത്തകരാണ് സംഘര്‍ഷത്തിന് പിന്നിലെന്നാണ് ആരോപണം. സംഘര്‍ഷത്തില്‍ കാര്യവട്ടം കോളജിലെ ക്ലാസ് മുറികളും മറ്റു സാധനങ്ങളും തകര്‍ത്തു. ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചതായി കോളജ് അധികൃതര്‍ അറിയിച്ചു.

കേരളസര്‍വകലാശ യുവജനോത്സവത്തിനിടെ സംഘര്‍ഷം; എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

സംഭവത്തില്‍ ഇരു കോളജുകളിലേയും വിദ്യാര്‍ഥികളായ 12 പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയും പൊതുമുതല്‍ നശിപ്പിച്ചതിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു. വീണ്ടും സംഘർഷം ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന പൊലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സമാപന സമ്മേളനവും സമ്മാനദാനവും മാറ്റിവച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.