ETV Bharat / state

സൈബര്‍ പണം തട്ടിപ്പ് അവബോധം: പൊലീസ്‌ സ്‌റ്റേഷനുകളിൽ ഇനി സൈബർ വോളന്‍റിയർമാരും, നിയമനത്തിന് ഈ മാസം 25 വരെ അപേക്ഷിക്കാം

author img

By ETV Bharat Kerala Team

Published : Nov 14, 2023, 6:51 AM IST

Updated : Nov 14, 2023, 12:36 PM IST

cyber volunteer for kerala police : സൈബര്‍ പണം തട്ടിപ്പ് വ്യാപകമാകുന്ന പശ്ചാത്തലത്തിൽ സാധാരണക്കാർക്ക് സൈബർ അവബോധം നൽകുക എന്ന ഉദ്ദേശത്തോടെയാണ് സൈബർ വോളന്‍റിയർമാരെ നിയമിക്കുന്നത്

apply for cyber volunteer appointment  how to apply cyber volunteer in kerala police  cyber volunteer application  cyber volunteer application portal  cyber volunteer appointment last date  cyber fraud case  സൈബര്‍ പണം തട്ടിപ്പ് ബോധവൽക്കരണം  പൊലീസ്‌ സ്‌റ്റേഷനുകളിൽ ഇനി സൈബർ വൊളന്‍റിയർമാരും  സൈബർ വൊളന്‍റിയർ നിയമനം നവംബർ 25 വരെ അപേക്ഷിക്കാം  സൈബര്‍ തട്ടിപ്പു സംഘങ്ങള്‍ കേരളത്തില്‍  സൈബർ വൊളന്‍റിയർ അപേക്ഷ  സൈബർ വൊളന്‍റിയർ അപേക്ഷ രജിസ്‌ട്രേഷൻ
apply for cyber volunteer appointment in kerala police till November 25th

തിരുവനന്തപുരം: രാജ്യാന്തര- അന്തര്‍ ദേശീയ സൈബര്‍ തട്ടിപ്പു സംഘങ്ങള്‍ കേരളത്തില്‍ പിടിമുറുക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങളില്‍ സൈബര്‍ സുരക്ഷാ അവബോധത്തിന് കേരള പൊലീസ് രംഗത്തിറങ്ങുന്നു (apply for cyber volunteer appointment in Kerala police). താഴെ തട്ടുവരെയുള്ള സാധാരണക്കാര്‍ക്ക് സൈബര്‍ അവബോധമൊരുക്കുന്നതിന് പൊലീസ് സ്‌റ്റേഷന്‍ തലത്തില്‍ വോളന്‍റിയര്‍മാരെ നിയോഗിച്ച് ജനങ്ങളെ സൈബര്‍ വിദ്യാഭ്യാസമുള്ളവരാക്കുകയാണ് ലക്ഷ്യം.

ഇതിനായി സന്നദ്ധ സേവനത്തിന് തയ്യാറുള്ളവരില്‍ നിന്ന് പൊലീസ് ആസ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചു. cybercrime.gov.in എന്ന നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ മുഖേനയാണ് സൈബര്‍ വോളന്‍റിയറായി നിയമിതരാകാന്‍ അപേക്ഷിക്കേണ്ടത്. ഈ വെബ്‌സൈറ്റില്‍ സൈബര്‍ വോളന്‍റിയര്‍ എന്ന വിഭാഗത്തില്‍ രജിസ്‌ട്രേഷന്‍ അസ് എ വോളന്‍റിയര്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌ത്‌ അപേക്ഷിക്കാം.

ALSO READ: Cyber Crime Menace : കുതിച്ചുയരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍; ആഗോള തലത്തില്‍ ഇന്ത്യയുടെ മതിപ്പ് കളഞ്ഞേക്കും

സൈബര്‍ അവയര്‍നെസ് പ്രൊമോട്ടര്‍ എന്ന വിഭാഗത്തിലാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി 2023 നവംബര്‍ 25 വരെയാണ്. ഫോട്ടോ, തിരിച്ചറിയല്‍ രേഖ, ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖ മുതലായവ സമര്‍പ്പിക്കണം. രജിസ്‌ട്രേഷനോ നിയമനത്തിനോ പ്രത്യേക ഫീസില്ല. സൈബര്‍ വോളന്‍റിയറായി ജോലി ചെയ്യുന്നതിന് പ്രതിഫലവും ഉണ്ടാകില്ല.

തിരഞ്ഞെടുക്കപ്പെടുന്ന വോളന്‍റിയര്‍മാര്‍ക്ക് പരിശീലനം നല്‍കിയ ശേഷം സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കും സാധാരണക്കാര്‍ക്കും സൈബര്‍ സുരക്ഷാ അവബോധം പകരാന്‍ ഇവരുടെ സേവനം വിനിയോഗിക്കും. ജില്ലാ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയിലെ ഡിവൈഎസ്‌പിമാര്‍ പദ്ധതിയുടെ നോഡല്‍ ഓഫിസറും സൈബര്‍ പൊലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ അസിസ്‌റ്റന്‍റ്‌ നോഡല്‍ ഓഫിസറുമായിരിക്കും.

രാജ്യാന്തര ബന്ധമുള്ള സൈബര്‍ തട്ടിപ്പു സംഘം 70 വയസുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിന്‍റെയും ഒരു വ്യാവസായിയെയും കബളിപ്പിച്ച് ഏകദേശം 3 കോടി രൂപ തട്ടിയെടുത്ത സംഭവത്തിന്‍റെ കൂടി പശ്ചാത്തലത്തിലാണ് പൊലീസിന്‍റെ ഈ പുതിയ നീക്കം.

ALSO READ:Dayanidhi Maran Netbanking Fraud : മുന്‍ ഐടി മന്ത്രിക്കും രക്ഷയില്ല ; ദയാനിധി മാരന്‍റെ അക്കൗണ്ടില്‍ നിന്ന് 99,999 രൂപ കവര്‍ന്ന് തട്ടിപ്പുകാര്‍

ഒരു ലക്ഷത്തോളം രൂപ കവര്‍ന്ന് തട്ടിപ്പുസംഘം: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ഡിഎംകെ നേതാവുമായ ദയാനിധി മാരന്‍റെ അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപയുടെ മോഷണം പോയി. 99,999 രൂപയാണ് നെറ്റ് ബാങ്കിങ്ങിലൂടെ തട്ടിപ്പുസംഘം കവർന്നെടുത്തത്. ദയാനിധി മാരന്‍ തന്നെയാണ് ഇതിനെ കുറിച്ച് തന്‍റെ എക്‌സ് അക്കൗണ്ടിലൂടെ വിവരങ്ങള്‍ പങ്കുവച്ചത് (Dayanidhi Maran Net Banking Fraud).

ആക്‌സിസ് ബാങ്കിലെ തന്‍റെ സേവിങ്‌സ് അക്കൗണ്ടില്‍ നിന്നും ഐഡിഎഫ്‌സി ഫസ്‌റ്റ്‌ ബാങ്ക്-ബിൽഡെസ്‌ക്‌ വഴിയുള്ള നെറ്റ് ബാങ്കിങ്ങിലൂടെ (Net Banking) ഒക്‌ടോബർ 8ന് ഞായറാഴ്‌ചയാണ് 99,999 രൂപ മോഷണം പോയത്.

Last Updated : Nov 14, 2023, 12:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.